തെന്നിന്ത്യയുടെ പ്രിയനടിയായിരുന്നു അസിന്‍. ഗജിനിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അസിന്റെ കരിയറിലെ വഴിത്തിരിവായത്. വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ അസിന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. മൈക്രോമാക്‌സ് സിഇഒ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ, മകള്‍ അറിന്റെ നാലാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് അസിന്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.
ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ച അസിന്‍ പിന്നീട് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരമായി മാറി.
തെലുങ്കില്‍ ആദ്യമായി അസിന്‍ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
