പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാപ്പ”.എന്നാൽ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ ഓടുന്ന  ചിത്രത്തിൽ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് സിനിമ   ഉവേയ്‌സ് ബിൻ ഉമ്മർ എഴുതിയ കുറിപ്പാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയമാകുന്നത്.

ചിത്രത്തിൽ തന്റെ  ഒരു മൊണ്ണ വേഷം ആണെന്ന് രൂക്ഷമായി വിമർശിക്കുകയാണ് ഉവൈസ് ആസിഫ് അലിയെ.  “റോഷാക്കി”ലെ പോലെ തലയിൽ തുണിയിട്ട് അഭിനയിക്കുന്നതാണ് ഭേദം എന്നും  ഭാവാഭിനയം ഇയാൾക്ക് പറ്റിയ പണിയല്ലാന്നും  ഉവൈസ് പറഞ്ഞു.എന്നാൽ  ചിത്രം കണ്ടതിനു ശേഷമാണു ആസിഫിന് എതിരെ വിമർശനവുമായി  രംഗത് എത്തിയത്.മുഖത്തിൽ ഭാവാഭിനയം വരാത്ത ഉറക്കം തൂങ്ങിയ ഒരു കഥാപാത്രമാണ് ആസിഫിന്റേത്.

ആസിഫ് അലിയും അന്ന ബെന്നും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല എന്ന് മനസ്സിലായി എന്നും ഉവൈസ് കുറിച്ചു. എന്നാൽ നിരവധി പേരാണ് കുറിപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.