Connect with us

പൊതുവായ വാർത്തകൾ

എന്റെ കൗമാരകാലത്തെ ഫോട്ടോകളിൽ അധികവും ഞാൻ ചിരിക്കാതെ നിൽക്കുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്

Published

on

താൻ നേരിട്ടിട്ടുള്ള ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് അഷ്മി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പലരുടെയും അടുത്ത് നിന്ന് ഒരുപാട് കളിയാക്കലുകൾ താൻ നേരിട്ടുണ്ട് എന്നാണ് അഷ്മി വ്യക്തമാക്കുന്നത്. ‘നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ…’ 12 വർഷം മുൻപ് ഒരു പെരുന്നാൾ കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ എന്റെ നെഞ്ചിൽ ആഞ്ഞു കുത്തിയ വാക്കുകളാണ്..ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും…ആവശ്യത്തിലധികം തടിയുണ്ടായിരുന്ന പത്താംക്ലാസ്കാരിയുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ മാത്രം ശക്തിയുണ്ടായിരുന്നു കൂട്ടുകാരിയുടെ മാമന്റെ ആ തമാശക്ക്..ഇഷ്ടപ്പെട്ട വസ്ത്രമൊന്നും തുണി കടയിൽ നിന്ന് കിട്ടാതെ,

തുണികടകൾ മാറി മാറി നടന്ന് ക്ഷീണിച്ച് അവസാനം തുണി വാങ്ങി തയ്‌ച്ച് ഇടേണ്ടി വന്നിരുന്ന കൗമാരക്കാരിക്ക്, ആള് കൂടുന്നിടത്ത് പോകാൻ പോലും തോന്നാത്തവിധത്തിൽ ആഴത്തിൽ ഉണ്ടാക്കിയ മുറിവായിരുന്നു അയാളുടെ ആ തമാശ…എന്റെ കൗമാരകാലത്തെ ഫോട്ടോകളിൽ അധികവും ഞാൻ ചിരിക്കാതെ നിൽക്കുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്.. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അന്ന് മടി ആയിരുന്നു…പിന്നെയും എത്ര കാലങ്ങൾ എടുത്താണ് ഈ ബോഡി ഷെയിമിങ്ങുകളെ നേരിടാനുള്ള ധൈര്യമെങ്കിലും കിട്ടിയത്.. ഞാൻ ചിരിക്കാൻ തുടങ്ങിയത്…

കാലമിത്ര കഴിഞ്ഞിട്ടും ഞാനിന്നും ആ ദിവസം മറക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അന്ന് ആ 15 വയസ്സുകാരി എത്ര വേദനിച്ചിട്ടുണ്ടാകും…ചെറുപ്രായത്തിൽ മനസ്സിലേൽക്കുന്ന മുറിവ് എത്ര കാലം കഴിഞ്ഞാലും ഉണങ്ങാൻ പാടാണ്…ഇന്നിങ്ങനെ ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഞാൻ ഓർക്കും അന്ന് ആ ഭക്ഷണ മേശയിൽ തലകുനിഞ്ഞിരിക്കേണ്ടി വന്ന ആ 15 വയസ്സുകാരിയെ…തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മൾ കളിയാക്കി ചിരിക്കുമ്പോൾ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക…ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലർക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാൻ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും..

Advertisement

പൊതുവായ വാർത്തകൾ

തിലകൻ്റെ മരണത്തിൽ ”അമ്മ”സംഘടനയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്ത.ഇടവേള ബാബുവിനെ ഫോൺ സംഭാഷണം

Published

on

കഴിഞ്ഞ ദിവസം നടൻ ഇന്നസെന്റിന്റെ വിയോഗത്തിനു പിന്നാലെ തിരക്കഥാകൃത്ത് ദീദി  ദാമോദരന്റെ കുറിപ്പ് വൈറൽ ആയിരുന്നു . തിലകനോട് ‘അമ്മ എന്ന ടിനിമാ സംഘടനാ ചെയ്ത അതെ ഡിസ്‌റെസ്പെക്ട് തന്നെയാണ് ഇപ്പോൾ ഡബ്ള്യൂ സി സി ഇന്നസെന്റിനോട് ചെയ്‌തത്‌ എന്നതായിരുന്നു കുറിപ്പിന്റെ ആമുഖം .അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്നസെന്റ് നിശബ്ദത പാലിച്ചെന്നും ആ ഇന്നസെന്റിന് മാപ്പ് ഇല്ലെന്നുമായിരുന്നു ദീദി പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇത്തരത്തിൽ തിലകന്റെ മരണത്തിൽ അമ്മയെക്കുറിച്ച ഉള്ള പരാമർശം തെറ്റാണെന്നു തുറന്നു പറഞ്ഞുകൊണ്ട് ‘അമ്മ സംഘടനയുടെ സെക്രട്ടറി കൂടി ആയ ഇടവേള ബാബു രംഗത് വന്നിരിക്കുകയാണ് . ഇന്ന് ബി ഫോർ blaze നു നൽകിയ ഫോൺ സംഭാഷണത്തിൽ  ആണ് ഇടവേള ബാബു ഈ ഒരു കാര്യം വ്യക്തമാക്കിയത് .

തിലകന്റെ മരണ സമയത് ‘അമ്മ സംഘടനയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് താരം അറിയിച്ചു . ഇത്തരത്തിൽ തിലകന്റെ മരണവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു . ഇന്നസെന്റിന്റെ  മരണാനന്തര ചടങ്ങുകളിൽ അമ്മയുടെ സാനിധ്യം ഉണ്ടായിരുന്നു എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു .

Continue Reading

Latest News

Trending