മോഹൻലാൽ, ആഷിക്ക് അബു ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആഷിക്ക് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി. കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാല്‍ ചിത്രങ്ങളുടെ ചർച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ മനോരമ ഓൺൈലനിനോട് പറഞ്ഞു.മോഹൻലാലിൻറെ പുതിയ പ്രൊജെക്ടുകളെ കുറിച്ച് സംസാരിക്കവെ ആണ് ആന്റണി ഇതിനെതിരായി പ്രതികരിച്ചത്.

സന്തോഷ് ടി. കുരുവിള നിർമിച്ച് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായനാകുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ആരംഭിക്കും. ഇതിന് ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും  മോഹൻ ലാലിൻറെ   പുതിയ റിലീസ് ആകനുള്ള സിനിമകൾ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ,ജിത്തു ജോസഫിന്റെ ട്വൽത് മാൻ, ഷാജി കൈലാസിന്റെ എലോൺ എന്നി ചിത്രങ്ങൾ ആണ് ഇനിയും എത്തുന്നത് എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ബറോസിന്റെ ചിത്രീകരണത്തിനു ശേഷം മാത്രം മോഹൻ ലാൽ മറ്റൊരു പ്രൊജക്റ്റ് സ്വീകരിക്കൂ എന്നും ആന്റണി പറയുന്നു .