ആദ്യമായി നാസർ ലത്തീഫ് സ്വത്രന്ത നിർമാതാവായി നിർമിച്ച ചിത്രം ആയിരുന്നു ‘ആഷിക് വന്ന ദിവസം’. ചിത്രം വൻ പരാജയം ആയിരുന്നെങ്കിലും തനിക്കു ആ ചിത്രത്തിലെ അഭിനയത്തിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം താൻ മഞ്ജുവാര്യരെ ആയിരുന്നു തീരുമാനിച്ചത്, എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ അവർ വന്നില്ല, അതിനു ശേഷം ആണ് താൻ പ്രിയാമണിയെ സമീപിച്ചത് നാസർ പറയുന്നു.

ഈ ചിത്രത്തിൽ താനും പ്രിയാമണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൃഷ് കൈമൾ എന്നൊരാൾ ആണ് ഇതിന്റെ കഥയുമായി എന്നെ സമീപിച്ചത്, മകൻ അഫ്ഗാനിസ്ഥാനിൽ പോയി അവിടെ മകൻ ഒരു തീവ്രവാദികളുടെ കൈയിൽ പെടുന്നു, ആ മകനെ രക്ഷിക്കാൻ അച്ഛൻ നടത്തുന്ന പോരാട്ട കഥയാണ് ചിത്രം പറയുന്നത്.

അതിൽ ഞാൻ അഭിനയിക്കുവായിരുന്നില്ല പകരം ജീവിക്കുവായിരുന്നു. പ്രിയാമണി ഒരു നല്ല ആർട്ടിസ്റ്റ് ആണ്, അവരോടു എനിക്ക് വലിയ ബഹുമാനം ആണ്, ഞാൻ പറഞ്ഞ ആ കൊച്ചു തുകക്ക് അവർ വന്നു അഭിയിച്ചിരുന്നു, എന്നാൽ മഞ്ജുവിന്റെ പ്രതിഫലം താങ്ങാൻ കഴുയുന്നതിനപ്പുറം ആയിരുന്നു  പറഞ്ഞത് നാസർ പറയുന്നു.അവർ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് എന്നാൽ അവർ പറഞ്ഞ തുക താങ്ങാൻ കഴിഞ്ഞില്ല നടൻ പറയുന്നു