മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടനാണ് ആര്യ. പൊതുവെ എല്ലാ നടന്മരുനായും നല്ല സൗഹൃദ് ക്കാത്തു സൂകഷ്‌ക്കുന്ന വ്യക്തി കൂടിയാണ് ആര്യ. ഇപ്പോഴിതാ ടൊവിനോ തോമസുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

ടൊവി എന്റെ നല്ല സുഹൃത്താണ്, അവന്റെ പുതിയ ചിത്രം തല്ലുമാല കണ്ടിരുന്നു. ഒരു ഹ്യൂജ് കാൻവാസിലെടുത്ത പടമാണ് തല്ലുമാല. സിനിമയ്ക്കായി തല്ലുമാല ടീം നലന്നായി വർക്ക് ചെയ്തിട്ടുണ്ട്.ചിത്രം വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞു.മലയാളത്തിലെ മിക്ക സിനിമകൾ കാണുമ്പോഴും അതിലെ കഥാപാത്രമാവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു തോന്നാറുണ്ടെന്നും ആര്യ പറഞ്ഞു.


നമ്മൾ ഒരു കഥാപാത്രത്തെ കണ്ടാൽ ആ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കും നമുക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നും അതൊരു പ്രോസസ് ആണെന്നും ആര്യ വ്യക്തമാക്കി.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.