Connect with us

സിനിമ വാർത്തകൾ

ജീവിതം അവസാനിപ്പിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു എനിക്ക്; എന്നാൽ ജീവൻ നിലനിർത്തിയത് അവൾക്കു വേണ്ടിയാണ്, ആര്യ

Published

on

മിനി സ്‍ക്രീനിലും, ബിഗ് സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് ആര്യ. ഇപ്പോൾ തന്റെ മകളുടെ ജന്മ ദിവസത്തിൽ പങ്കു വെച്ച കുറിപ്പാണു ശ്രെധ ആയിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണ്. അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് ഹൃദയത്തില്‍ നിന്ന് മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആര്യയുടെ വാക്കുകൾ .. 2012ഫെബ്രുവരി 18 നെ എന്റെ ജീവിതം മാറ്റിമറിച്ച ദിവസം ആയിരുന്നു. ചെറുപ്രായത്തിൽ തന്നെ അമ്മയാകുക എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷ ഈ ജീവിതത്തില്‍ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാന്‍ കണ്ടെത്തി. ഇന്ന് അവള്‍ക്ക് പത്ത് വയസായി.പത്ത് വര്‍ഷം.എന്റെ മകൾ വളർന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. കൂടുതല്‍ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കില്‍ ഒരു വ്യക്തിയായി ഞാന്‍ വളര്‍ന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്.ഈ പത്ത് വര്‍ഷത്തിനുള്ളില്‍ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്.

എന്റെ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു.എനിക്ക് എല്ലാം അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്‌നേഹം, കരുതല് അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്നെ ജീവനോടെ നിലനിര്‍ത്തിയത്. അതുകൊണ്ട് എല്ലാ അര്‍ഥത്തിലും അവളെന്റെ ജീവനാണ്.മകൾക്കു എന്റെ ജന്മദിനാശംസകൾ .ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്ന താരം പറയുന്നു .

 

സിനിമ വാർത്തകൾ

ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!

Published

on

മലയാള സിനിമയിൽ എന്റർടൈനിംഗ് ആയ ഒരു ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ചിത്രത്തിലെ  ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തോട് കൂടിയാണ് റിമി  ഗാന രംഗത്തു എത്തിയത്, ആ  ഗാനം ഫേമസ് ആയതോട് കൂടി റിമി എന്ന ഗായികയും ഫേമസ് ആകുകയും ചെയ്യ്തു  . പിന്നീട് നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്യ്തിരുന്നു  ഗായിക. ഒരു ഗായിക മാത്രമല്ല ഒരു അവതാരികയും, നടിയും കൂടിയാണ്  റിമി ടോമി. ജയറാം നായകനായ ‘തിങ്കൾ മുതൽ വെള്ളി വരെ’എന്ന ചിത്രത്തിൽ നായികയായും റിമി അഭിനയിച്ചിരുന്നു.  സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പപ്പയുടെ മരണ കാര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.


തന്റെ കുട്ടിക്കാലത്തു തന്നെ പപ്പ മരിച്ചിരുന്നു, തന്റെ പപ്പ പൊതുവെ സംസാരിക്കാത്ത പൃകൃതം ആയിരുന്നു എന്നാൽ തനിക്കു അമ്മയുടെ സ്വാഭാവം ആണെന്നും റിമി പറയുന്നു. പപ്പയുടെ സ്വാഭവം തന്റെ സഹോദരനും മറ്റുമാണ് കിട്ടിയിരിക്കുന്നത്. തന്റെ പപ്പ മരിക്കാൻ കാരണം അറിയാമോ എന്ന് ചോദിച്ചുകൊണ്ട് തനിക്കു ഒരിക്കൽ ഫോണിൽ ഒരു മെസ്സജ് വന്നിരുന്നു അതിങ്ങനെയാണ് നിങ്ങൾ അന്യമതത്തിൽ ആചാരങ്ങളിൽ വിശ്വസിച്ചില്ലേ അതുകൊണ്ടാണ്ന്ന് ഞാൻ അന്യ മതത്തിൽ വിശ്വസിച്ചത് കൊണ്ട് എന്റെ പപ്പ മരിക്കുമോ റിമി പറയുന്നു ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്നും റിമി ചോദിക്കുന്നു.


എന്റെ പപ്പ മരിക്കുമ്പോൾ 57 വയസായിരുന്നു അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു. അതിനു എന്തെകയാണ് ഇങ്ങനെ മനുഷ്യർ പറയുന്നത് ഒരു അന്യമതാചാരങ്ങൾ വിശ്വസിച്ചാൽ എന്റെ പപ്പ മരിക്കാൻ കാരണം ആകുമോ റിമി ചോദിക്കുന്നു. എന്റെ വളർച്ച കാണാൻ എന്റെ പപ്പ ഇല്ല എന്നുള്ള വിഷമം ആണ് എനിക്കുള്ളത റിമി പറയുന്നു.

Continue Reading

Latest News

Trending