Connect with us

സിനിമ വാർത്തകൾ

വേദനകരമായ ആ വാർത്ത പുറത്ത് വിട്ട് ആര്യ, കാര്യം തിരക്കി ആരാധകർ

Published

on

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

arya

ഇപ്പോൾ ഇതാ ആരാധകർക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് ആര്യ സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത് തല്‍ക്കാലം സോഷ്യല്‍ മീഡിയയോട് വിടപറയുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലം ഉണ്ടാകില്ല. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും ആര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു. എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും ആര്യ പറയുന്നു. എന്താണ് സോഷ്യല്‍ മീഡിയയോട് തല്‍ക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല.

സിനിമ വാർത്തകൾ

ട്രോളുകൾ കണ്ടപ്പോൾ ആദ്യം ദേഷ്യം തോന്നി ആ സംഭവത്തെ കുറിച്ചു ബാല!!

Published

on

മലയാളത്തിലും, മറ്റു അന്യ ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന് നടൻ ആണ് ബാല. താരം സിനിമയേക്കാൾ പ്രശസ്തനായത് ട്രോളുകളിൽ കൂടിയാണ് എന്നാൽ ഇപ്പോൾ ആ ട്രോളുകലെ  കുറിച്ച്  തുറന്നു പറയുകയാണ് താരം. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത് .താരം നിർമിച്ച ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അനുഭവം ആയിരുന്നു ടിനി പങ്കു വെച്ചത്.


ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി.ഇ ഡയലോഗുകൾ വെച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ആദ്യം ഈ ട്രോളുകൾ കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു ബാല പറയുന്നു. തന്റെ മാനേജരാണ് ഈ വീഡിയോ കാണിച്ചു തന്നത്, ഒരു വീഡിയോ പുറത്തു വന്നാൽ പിന്നീട് അതിനു കുറച്ചു മസാല കൂട്ടിയിടുക അല്ലേ ചെയ്യുന്നത് നടൻ പറയുന്നു.


ര ണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു,പി ഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,’ ബാല പറഞ്ഞു. ടിനി ടോം ആ വീഡിയോയിൽ തന്റെ പ്രതിഫലത്തെ പറ്റിയും പറയുന്നുണ്ട്. ഈ വിഷയത്തിൽ പൃഥ്വിരാജ് വും പ്രതികരിച്ചെത്തിയിരുന്നു.

 

Continue Reading

Latest News

Trending