വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. ഇപ്പോൾ തനിക്കെതിരെ ഉണ്ടായ ഒരു പണം തട്ടിപ്പിനെ കുറിച്ച് പറയുകയാണ് താരം,
‘കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍. 3000 രൂപയുടെ സാരിയാണ്. ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാര്‍ജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റമര്‍ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ ഒഫീഷ്യല്‍ സ്‌ക്രീന്‍ഷോട്ടും അയച്ചു തന്നു. ‘നോക്കിയപ്പോള്‍ 13,300 രൂപയാണ് അയച്ചത്. അവര്‍ക്ക് തുക തെറ്റി പോയത് ഞാന്‍ ശ്രദ്ധയില്‍പെടുത്തുകയും 10,000 രൂപ തിരിച്ചയക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്ബറിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്ന ഗൂഗിള്‍ പേയുടെ അലേര്‍ട്ട് വന്നത്. ആദ്യമായിട്ടാണ് ഗൂഗിള്‍ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലേര്‍ട്ട് എന്നതിനാല്‍, ഞാന്‍ ഇക്കാര്യം എന്റെ സഹോദരനോട് സംസാരിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്നാണ് ബ്രദറും പറഞ്ഞത്.’
‘പണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റമര്‍ വാട്‌സ്ആപ്പില്‍ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി ആ കക്ഷി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയി അയച്ചതാണെന്ന് ബോധ്യമായത്,’ ആര്യ പറയുന്നു. സമാനമായ രീതിയില്‍ ഒരു മെസേജ് തിരികെ അയച്ചതോടെ തട്ടിപ്പുകാര്‍ സ്ഥലം കാലിയാക്കി. അവര്‍ പണം തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നെന്നും ഗൂഗിള്‍ പേ തക്കസമയത്ത് അലര്‍ട്ട് മെസേജ് തന്നിരുന്നില്ല എങ്കില്‍ 10000 തിരിച്ച് അയച്ചു കൊടുക്കുമായിരുന്നെന്നും ആര്യ പറഞ്ഞു.
