ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ആര്യ ഷോയിൽ വന്നതോടെ ആരാധക പിന്തുണ കുറയുകയായിരുന്നു. ഷോ മുന്നേറുന്നതിനിടയിൽ ആര്യ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടന്‍ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. എന്നാൽ, നാളുകള്‍ക്കിപ്പുറം ജാനുമായുള്ള പ്രണയം പാതിവഴിയില്‍ അവസാനിപ്പിച്ചതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിൽ ആര്യ തുറന്നു പറഞ്ഞിരിക്കുകയാണ് ആര്യ.
ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പറഞ്ഞ ആ ജാന്‍ എവിടെയെന്നായിരുന്നു ആര്യയോട് ഉണ്ടായ ചോദ്യം . അതിനു ആര്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു, ‘ആ ജാന്‍ തേച്ചിട്ട് പോയി, ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. ഇതേക്കുറിച്ച് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇതാദ്യമായാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്. അത്രയും ആത്മാര്‍ത്ഥമായാണ് ഞാന്‍ അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വെച്ച് പറഞ്ഞത്. എന്നാൽ, ബിഗ് ബോസില്‍ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആളെയായിരുന്നില്ല ഞാന്‍ കണ്ടത്. തനിക്കു സിംഗിള്‍ ലൈഫുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോള്‍ എനിക്ക് ഫോഴ്‌സ് ചെയ്യാനാവില്ലല്ലോ, ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതല്‍ ഒന്നര- രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനിലായിരുന്നു.’ എന്നും ആര്യ പറയുന്നു.
റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു. പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. നല്ല അറ്റാച്ച്‌മെന്റായിരുന്നു. 10 വയസ്സുണ്ട് അവള്‍ക്ക്, കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവും. ആളിപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണ്. ഒന്നര വര്‍ഷമായി ഞാന്‍ കരഞ്ഞ് തളര്‍ന്ന് ഡിപ്രഷനില്‍ കഴിയുകയായിരുന്നു. ഇവള്‍ക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു. കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയായിരുന്നുവെന്ന് ആര്യ തുറന്നു പറഞ്ഞു.
