രജനികാന്തിനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന പതിയ ചിത്രമാണ് ‘തലൈവർ 170’. തലൈവർ 170 എന്നപേര് താൽക്കാലികമാണെങ്കിലും ചിത്രത്തിന്‌റെ പ്രാരംഭപ്രവർത്തികളിലാണ് സംവിധായകന് സിബി ചക്രവർത്തി.ഇപ്പോളിതാ പുതിയൊരു വാർത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം അരവിന്ദ്‌സ്വാമിയും പ്രധാനവേഷത്തിൽ എത്തുന്നു എന്നതാണ്.

രജനികാന്തും അരവിന്ദ്‌സ്വാമിയും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇരുവരും നേരത്തെ മണിരത്്‌നം സംവിധാനം ചെയ്ത ദളപതിയിൽ ഒന്നിച്ചി അഭിനയിച്ചിരുന്നു.1991 പുറത്തിറങ്ങിയ ദളപതി സൂപ്പർഹിറ്റ് മൂവിയായിരുന്നു.

ഒറ്റ് ആണ് അരവിന്ദ്‌സ്വാമിയുടെതായി അവസാനം ഇറങ്ങിയ ചിത്രം. അണ്ണാത്തെയ്ക്ക് ശേഷം രജനികാന്ത് നായകനാവുന്നു ചിത്രമാണ് ജയിലർ. ഇത്ിന്‌റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനു ശേഷമായിരിക്കും ‘തലൈവർ 170’ന്റെ ചിത്രീകരണം.