മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് അരുൺ രാഘവൻ. മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലെ ഡികെ എന്ന കഥാപാത്രത്തെയാണ് അരുണ്‍ അവതരിപ്പിക്കുന്നത്, അതിലെ അഞ്ജലി റാവു ചെയ്യ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിലൂടെ വലിയ സൗഹൃദവലയമാണ് മിസിസ്സ് ഹിറ്റ്‌ലറിലെ സഹതാരങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ നായകന്റെ ജന്മദിനം വരുമ്പോള്‍ ഒട്ടും മോശമാക്കരുതെന്ന് കരുതുകയും ചെയ്തു,ജന്മദിനം ആഘോഷിക്കുന്ന അരുണ്‍ രാഘവിന് കിടിലനൊരു സര്‍പ്രൈസാണ് സഹതാരങ്ങള്‍ ചേര്‍ന്ന് ഒരുക്കിയത്
ബെഡ് റൂമില്‍ കേക്കും മെഴുകുതിരികളുമൊക്കെ കത്തിച്ച് വെച്ചതിന് ശേഷം അരുണിനെ റൂമിലേക്ക് കൊണ്ട് വരികയായിരുന്നു.ഒ ന്നും പ്രതീക്ഷിക്കാതെ റൂമിലേക്ക് വന്ന് കയറി നടന്‍ കൂട്ടുകാര്‍ ഒരുക്കിയ സര്‍പ്രൈസ് മനസിലാവാതെ ആദ്യം പകച്ചു. പിന്നെയാണ് പിറന്നാളാഘോഷമാണെന്ന കാര്യം നടന് മനസിലാവുന്നത്. ശേഷം എല്ലാവര്‍ക്കും കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയൊക്കെ ചെയ്തതിന് ശേഷമാണ് വീഡിയോ അവസാനിക്കുന്നേ
ഇതിന് പിന്നാലെ അരുണിന് ആശംസകള്‍ അറിയിച്ച് നടി അഞ്ജലി റാവു എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.പ്രിയ അരുണ്‍, നിങ്ങള്‍ എങ്ങനെയാണെന്നുള്ളതില്‍ വളരെയധികം അഭിമാനിക്കുന്നു. നല്ല മനസുള്ള, എല്ലാവരോടും ദയയുള്ള, പോസിറ്റീവായി ചിന്തിക്കുന്ന, ഉപദേഷ്ടാല്, മികച്ച നടന്‍, ഒരു നല്ല സുഹൃത്ത്, പിന്തുണ കൊടുക്കുന്ന ഭര്‍ത്താവ്, അതിശയിപ്പിക്കുന്ന അച്ഛന്‍, അങ്ങനെയെല്ലാമായ മനുഷ്യനാണ്. നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്. ഞങ്ങളുടെ ജീവിതാവസാനം വരെ ഞങ്ങള്‍ ഇതുപോലെ ഒരുമിച്ച് നില്‍ക്കണമെന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ആഗ്രഹിക്കുകയാണ്.ഇതാണ് താരത്തിന്റെ കുറിപ്പ്
