അർജുൻ അശോകൻ, അന്ന ബെൻ കോമ്പൊയിൽ ഒരു ചിരിച്ചിത്രമാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവര്തകര് പുറത്തുവിട്ടത്. ഒരു മുഴുനീള കോമഡി റൊമാന്റിക്ക് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അച്യുത് വിനായക്. കുറച്ചു സിനിമകളിലൂടെ ശ്രെധേയമായ മാച്ചു ബോക്സ് ഷോർട്സ് ആണ് ഈ ചിത്രവും നിര്മിച്ചിരിക്കുന്നത്.
മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ത്രിശങ്കു നിര്‍മ്മിക്കുന്നത്.ഇ4 എന്റര്‍ടൈന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിൽ അർജുൻ അശോകൻ, അന്ന ബെൻ എന്നിവരെ കൂടാതെ സുരേഷ് കൃഷണ, നന്ദു, സെറിൻ ഷിഹാബ്, ഫാഹിം സഫര്, ശിവ ഹരിഹരൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. രാകേഷ് ചെറുമഠം ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്നത്. അജ്മൽ സാബുവും, ജയേഷ് മോഹനും ചിത്രത്തിന്റെ ഛായാഗ്രഹണം.
