ആരാധകരുടെ പ്രിയപ്പെട്ടവരാണ് കരിക്ക് ടീം,കരിക്കിന്റെ വീഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ രത്തന്‍,ഇന്നിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അര്‍ജുന്‍ രത്തന്‍.അർജുനനും,ശിഖയും ഇപ്പോൾ വിവാഹിതരിയിരിക്കുകയാണ് ,പുതിയ തുടക്കമെന്ന അടിക്കുറിപ്പോടെ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു. പ്രണയ വിവാഹമാണ് അര്‍ജുന്റേയും ശിഖയുടേയും. ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്
ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു നേരത്തെ ഇരുവരുടയും വിവാഹ നിശ്ച്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകരും താരങ്ങളുമൊക്കെ ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്,
കുട്ടിക്കാലം മുതല്‍ക്കെ അര്‍ജുന്റെ മനസില്‍ അഭിനയമുണ്ടായിരുന്നു. നടനാവുക എന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങി തിരിക്കുന്നത് എംബിഎയ്ക്ക് ശേഷമാണ്.ഈ കരിക്കു ടീമിൽ മുന്നോട്ട് യാത്ര തുടരുന്നതും. ഇപ്പോൾ കരിക്ക് ടീമിനെ സിനിമാതാരങ്ങളെക്കാൾ കൂടുതൽ നിരവധി മറ്റു ആരാധകർ ഉണ്ട്. ഇവരുടെ ഓരോ വീഡിയോക്ക് ആയി ഓരോ ആരാധകരും കാത്തിരിക്കുകയാണ്. സീന്‍ ബ്രിട്ടോ, കല്യാണ വീട്ടിലെ മാമന്‍ തുടങ്ങി അര്‍ജുന്‍ ഹിറ്റാക്കി മാറ്റിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്,എന്തയാലും ഇരുവരുടെ ജീവിതത്തിനു നല്ലൊരു തുടക്കം കുറിച്ച് കൊണ്ട് ആരാധകർ എത്തുന്നുണ്ട്.
