എന്തുകാര്യത്തിനും എപ്പോളും പ്രതികരിക്കുന്ന താരം ആണ് റോബിൻ രാധാകൃഷ്ണൻ. എന്നാൽ ഇപ്പോൾ റോബിനെതിരെ ഉണ്ടായ വിമർശനങ്ങളോട് താരം മൗനം പാലിച്ചിരിക്കുകയാണ്, ഇപ്പോൾ റോബിനെ  പിന്തുണ അറിയിച്ചു കൊണ്ട് ആരതി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. അവഹേളിക്കപെട്ടാൽ നിങ്ങൾ കൂടുതൽ നിശ്ശബ്ദനായിരിക്കുക അതാണ് അവരെ കൂടുതൽ പേടിപ്പിക്കുന്നത്. വിജയം ആണ് ഏറ്റവും കൂടുതൽ മിഡിൽ ഫിംഗർ ,ആരതി കുറിച്ച്

തന്റെ പേരിൽ നിലവിൽ വരുന്ന ആരോപണങ്ങളോട്  റോബിൻ  ഇതുവരെയും പ്രതികരിച്ചു വന്നട്ടില്ല, റോബിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരം ഷിയാസ് പോലും രംഗത്തു എത്തിയിരുന്നു. എന്നാൽ ഇപ്പോൾ റോബിൻ ഇതിനോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻപ് എന്ത് കാര്യത്തിലും റോബിൻ പ്രതികരണവുമായി രംഗത്തു എത്താറുള്ളതാണ്, എന്നാൽ ഇപ്പോൾ മൗനം ആണ് അതാണ് നല്ലതെന്നും ആരതി പറയുകയും ചെയ്യുന്നു.

റോബിൻ ഒരു ബിഗ്‌ബോസ് താരം എന്നതിലപ്പുറം ഒരുപാടു വളർന്നിരുന്നു. എന്നാൽ റോബിൻ ബിഗ്‌ബോസ് വീട്ട്ടിലെ പെരുമാറ്റങ്ങൾ ആണ് റോബിൻ പുറത്തും കാണിച്ചതെന്നുമാണ് താരത്തിന് എതിരായി വരുന്ന വിമർശനങ്ങൾ. ഇനിയും കരിയറിൽ ശ്രെദ്ധ കൊടുത്തു മുന്നോട്ട് പോകുവാണെങ്കിൽ അതായിരിക്കും റോബിന് ജനപ്രീതി ഉണ്ടാകാൻ നല്ലതെന്നും പറയുന്നു. ഇന്ന് റോബിന്റെ എം ബി ബി എസ്  സർട്ടിഫിക്കേറ്റ് പോലും വ്യാജം ആണെന്നുള്ള വാർത്തപോലും എത്തിയിരുന്നു, അത്രത്തോളം വിമർശനങ്ങൾ ആണ് റോബിനെ തേടി ഇപ്പോൾ എത്തുന്നത്, എന്തായലും ആരതി ഇപ്പോൾ റോബിനെ സപ്പോർട്ട് ആയി നിൽക്കുന്നുണ്ട്.