റംസാൻ നോയമ്പ് ആയതിനാൽ ഏപ്രിലിൽ തീയറ്ററിൽ സിനിമകളുടെ റിലീസ് ഉണ്ടാകില്ല അതുകൊണ്ടു സിനിമകളുടെ ഓ ടി ടി റിലീസ് പെരുമഴയാണ് വരാൻ പോകുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ ചിത്രങ്ങൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഏപ്രിലിൽ ഒടിടിയിൽ വരുന്ന ചിത്രങ്ങളിൽ നേരിട്ടുള്ള ഒടിടി റിലീസുമുണ്ട് അതുപോലെ തീയേറ്ററിൽ ഒരു മാസം പ്രദർശിപ്പിച്ചതിനു ശേഷം ഒടിടി റിലീസ് ആയെത്തുന്ന പുതിയ ചിത്രങ്ങളുമുണ്ട്.കുഞ്ചാക്കോ ബോബൻ അഭിനയിച്ച ‘പട’എന്ന ചിത്രം ഓ ടി ടി റിലീസ് ആയി എത്തുന്നുണ്ട്.


അതുപോലെ ടോവിനോ തോമസ് അഭിനയിക്കുന്ന ‘നാരദൻ’ എന്ന ചിത്രം ഏപ്രിൽ ഒൻപതിന് റിലീസിനായി എത്തുന്നു ഏപ്രിൽ പതിനഞ്ചിനു ഷെയിൻ നിഗം അഭിനയിച്ച ‘വെയിൽ’ എന്ന ചിത്രവും ആമസോണിൽ സ്ട്രീം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.ദുൽഖർ നായകനായ തമിഴ് ചിത്രമായ ഹേ സിനാമിക ഏപ്രിൽ ഒന്നിന് നെറ്റ്ഫ്ലിക്സിൽ എത്തുമ്പോൾ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം അതേ ദിവസം ഹോട്ട് സ്റ്റാറിൽ വരും.


അതുപോലെ തന്നെ മോഹൻലാലിന്റെ ട്വൽത് മാൻ എന്ന ചിത്രം ഏപ്രിൽ പതിനാലിന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുമെന്നും വാർത്തകൾ പറയുന്നു. അർജുൻ അശോകന്റെ മെമ്പർ രമേശൻ എന്ന ചിത്രം ഏപ്രിൽ ഒന്നിന് സീ ഫൈവിൽ സ്ട്രീമിങ് തുടങ്ങുമ്പോൾ ബിബിൻ ജോർജ് നായകനായ തിരിമാലി അതേ ദിവസം മനോരമ മാക്‌സിൽ ആണ് എത്തുക. പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാമും ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈം സ്ട്രീമിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.