മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ സുരൈരെ പോട്ടര്‍ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്ലഭിച്ചത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.
ഇന്ന് താരത്തിന്റെ പിറന്നാൾ ദിനമാണ്, നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന് പിറന്നാൾ ആശംസ നേർന്ന് എത്തുന്നത്, തൃശ്ശൂര്‍ സ്വദേശിനിയായ അപര്‍ണ്ണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. പ്രമുഖ തെന്നിന്ത്യന്‍ താരമായ സൂര്യയുടെ നായികയായാണ് താരം തമിഴില്‍ തിളങ്ങിയത്.
അടുത്തിടെ അപർണ നടത്തിയ ചില പ്രസ്താവനകൾ ഏറെ ശ്രദ്ധ നേടിയിരുന്നു,സിനിമയില്‍ നമ്മള് ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്, തനിക്ക് പലതവണ തോന്നിയ കാര്യമാണ് ഇത് എന്നും താരം വ്യക്തമമാക്കി. അപർണ പറയുന്നത് ഇങ്ങനെ, സിനിമയില്‍ നമ്മള് ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. എന്നാണ് അപർണ പറഞ്ഞത്