Connect with us

സിനിമ വാർത്തകൾ

പേളി നിങ്ങൾ ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്, താരത്തിനെ പ്രശംസിച്ച് കൊണ്ട് അപർണ ബാലമുരളി

Published

on

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു,

വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്, ഇപ്പോൾ ഇരുവർക്കും ഒരു മകൾ ജനിച്ചിരിക്കുകയാണ്, നില എന്നാണ് മകളുടെ പേര്, മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. തന്റെ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകുന്ന ആളാണ് പേളി, തന്റെ മക്കളോടുള്ള പേളിയുടെ സ്നേഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോൾ സൈമ അവാർഡിന് കുഞ്ഞിനൊപ്പം എത്തിയ പേളിയെ പ്രശംസിച്ചുകൊണ്ട് നടി അപർണ ബാലമുരളി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു “നിങ്ങൾ ഒട്ടേറെ സ്ത്രീകൾക്ക് പുത്തൻ ഗോളുകൾ സെറ്റ് ചെയ്തു കൊടുക്കുകയാണ്. പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്. നിങ്ങളാകുന്ന സൂപ്പർ വുമൺ/ സൂപ്പർ മോമിന് ചിയേഴ്സ്. നീയും ശ്രീനിയും ഈ സമയത്തെ ആസ്വദിക്കുന്നത് കാണുന്നത് തന്നെ പരമാനന്ദം. ഇനിയും ആളുകളെ പ്രചോദിപ്പിക്കു.. എന്നാണ് ചിത്രം പങ്കുവെച്ച് അപർണ്ണ കുറിച്ചത്. ഈ കമന്റിന് നന്ദി പറഞ്ഞുകൊണ്ട് പേളിയും ശ്രീനിഷും അപർണയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നു.

സിനിമ വാർത്തകൾ

ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ 

Published

on

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.

ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.

എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില്‍ ദാസേട്ടന്‍ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .

Continue Reading

Latest News

Trending