ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുശ്രീ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, അനുശ്രീയുടെ ഒരു വിഡിയോയാണ് വൈറൽ. റോഡരുകിൽ നിന്നു പുല്ല് പറിച്ച് കാറിന്റെ ഡിക്കിയിൽ കയറ്റുന്ന താരത്തെയാണ് വിഡിയോയിൽ കാണുക. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്, വീഡിയോക്ക് നേരെ ട്രോളുകളും എത്തുന്നുണ്ട്, എന്നാൽ താരത്തിന്റെ ഈ പ്രവർത്തിക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്താറുണ്ട്, താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ വളരെ മികച്ച പ്രതികാരമാണ് ലഭിക്കുന്നത്, എന്നാൽ അതുപോലെ തന്നെ വിമർശനങ്ങളും കിട്ടാറുണ്ട്.

https://youtu.be/Ji9A4RI4v6s