തന്റെതായ അഭിനയ മികവ്‌കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ അനുശ്രീയുടെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ആരും അത്ര പെട്ടന്നൊന്നും ആരും മറക്കില്ല.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.മഞ്ഞ പട്ടുപാവാട അണിഞ്ഞ്
ഒരു ശാലീന സുന്ദരിയായിട്ടുണ്ട് താരം. ഇൻസ്റ്റഗ്രം പേജിലാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റിൻഷാദ് മൻസൂറാണ്. അനുശ്രീയ്ക്ക് നാടൻ വേഷങ്ങൾ പൊതുവേ നന്നായി ചേരാറുണ്ട്.ഈ ചിത്രം കണ്ട ആരാധകർ പറയുന്നത് ഈ നാടൻ പെൺകുട്ടി സൂപ്പറാണ് എന്നാണ്.