മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. പലപ്പോഴും അനുശ്രീ ഫോട്ടോഷൂട്ടുകള്‍ ട്രൻഡിങ് ആവാറുണ്ട്. സിനിമാ തിരക്കുകൾ മാറ്റിവച്ച് കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷത്തിലാണ് അനുശ്രീ. സോഷ്യൽ മീഡിയ വഴി അനുശ്രീയുടെ സുഹൃത്തുക്കളെ ആരാധകർക്കും പരിചിതമാണ്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന വീഡിയോയാണ് അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)


അടുത്തിടയ്ക്കിറങ്ങിയ സാറസ് എന്ന ചിത്രത്തിലെ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന  പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോൾ കൂട്ടുകാരും ഒപ്പം പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തിലാണ് അനുശ്രീയെന്ന് വീഡിയോയിൽനിന്നും വ്യക്തം.