ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. ഈ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്,ലാല്‍ജോസ് സാറിന്റെ സിനിമയിലൂടെ നായികയായി വന്ന ആള്‍ എന്ന നിലയില്‍ എനിക്കൊരു ഗോഡ്ഫാദര്‍ ഉണ്ടായിരുന്നു. സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല  എന്ന് പറയുകയാണ് താരം. അയ്യോ സിനിമയാണ്..പോകല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പലരും. ഇപ്പോള്‍ നീ സിനിമയില്‍ വന്നത് നന്നായി എന്ന് അവരെക്കൊണ്ടു തന്നെ തിരുത്തിപ്പറയിക്കാനായി, അതാണെന്റെ സന്തോഷം എന്നും അനുശ്രീ പറഞ്ഞു.