‘പോട്ടാസ് ബോംബ്’ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. എന്നാൽ നർത്തകി കൂടിയാണ് അനു സിതാര. സ്റ്റേജ് ഷോകളിലൂടെയും താരം പ്രശസ്തയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അനു ഒരു ചെറിയ വേഷം ചെയ്തു.അച്ചായൻസ്, സർവോപരി പാലാക്കാരൻ, ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. 2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി.

എന്നാൽ അനുസിത്താര നേരത്തെ നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ അച്ഛൻ അബ്ദുൽ സലാമിന്റെയും അമ്മ രേണുകയുടെയും വിവാഹം ഒരു വിപ്ലവ കല്യാണമായിരുന്നു എന്നാണ് താരം പറഞ്ഞത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ താൻ ഇന്നും മുസ്ലിം ആയി തന്നെയാണ് ഉള്ളതെന്നും താരം തുറന്നു പറഞ്ഞു. തന്റെ ഉമ്മ തങ്ങളെ നിസ്കരിക്കാൻ ഒക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നും തങ്ങൾ എല്ലാ നോമ്പും എടുക്കാറുണ്ട് എന്നും താരം വ്യക്തമാക്കി.