Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനക്ക് വെച്ച് അനുഷ്‍ക ശർമ്മ

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്,ഇപ്പോൾ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്, മകളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പുറത്ത് വിടാറുണ്ട്, വാമിക എന്നാണ് ഇരുവരും;മകൾക്ക് നൽകിയ പേര്, സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്,

ഇപ്പോൾ തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുകയാണ് താരം, തന്റെ വീഡിയോയിൽ കൂടിയാണ് ഈ വിവരം അനുഷ്‍ക പുറത്ത് വിട്ടത്,  എന്‍റെ ഗർഭകാലത്ത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. പക്ഷെ ഈ ഓരോ വസ്ത്രവും നിർമിക്കാൻ പ്രകൃതിയിൽ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇത്തരത്തിൽ വസ്ത്രങ്ങൾ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

Advertisement. Scroll to continue reading.

ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്”, വിഡിയോയിൽ അനുഷ്ക പറഞ്ഞു. ഡോൾസ് വീ എന്ന സോഷ്യൽ എന്റർപ്രൈസ് വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് താരത്തിന്‍റെ വസ്ത്രങ്ങൾ ലഭിക്കുക. ഈ വര്‍ഷം ജനുവരി 11നാണ് അനുഷ്കക്കും വിരാട് കോഹ്‍ലിക്കും പെണ്‍കുഞ്ഞ് പിറന്നത്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ബാഡ്മിന്റൺ കളിച്ഛ് ആരാധകരെ അമ്പരിപ്പിച്ചു താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധനേടുന്നത്.രണ്ടായിരത്തി പതിനേഴിലാണ് കോലിയും ബോളിവുഡ് താരം അനുഷ്‌കയും വിവാഹരായത്.അന്നുമുതൽ കോഹിലിയക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അനുഷ്‌ക ആയിരുന്നു. ഇപ്പോൾ...

സിനിമ വാർത്തകൾ

ബോളിവുഡ് താരങ്ങളെ  കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. കാലങ്ങൾക്ക് മുൻപുള്ള പ്രണയം ആണെങ്കിൽ പോലും ഇന്നും പാപ്പരാസികൾ അത് കുത്തിപൊക്കികൊണ്ടിരിക്കും. അങ്ങനെ ഒരു പ്രണയം ആണ് ഇപ്പോൾ...

Advertisement