2015ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായയാളാണ് നടി അനുപമ പരമേശ്വരന്‍. തമിഴിലും തെലുങ്കിലും സജീവമാണ് അനുപമ. മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു.

മേരി എന്ന ആദ്യ കഥാപാത്രത്തിലൂടെ തന്നെ നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് സാധിച്ചു. തുടര്‍ന്ന് താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്കിലെ
ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘മണിയറയിലെ അശോകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെ ‘കുറുപ്പി’ല്‍ അതിഥി വേഷത്തിലും നടി എത്തിയിരുന്നു.

അതേസമയം, ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അനുപമയുടെ വാക്കുകളാണ്. തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടി മനസ് തുറന്നത്. താന്‍ ഇനി സിംഗിള്‍ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാല്‍ അത് വണ്‍ സൈഡ് ആണെന്നും താരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് പ്രണയമുണ്ടെന്ന് അനുപമ പറഞ്ഞതോടെ അത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകര്‍ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ വ്യക്തമാക്കിയിരുന്നു്ര.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗം ജാസ്പ്രീത് ഭൂമറയുമായി അനുപമ പ്രണയത്തിലായിരുന്നു എന്ന് ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ആ വാര്‍ത്ത നടി തന്നെ നിഷേധിച്ചിരുന്നു.

അതേസമയം, അനുപമയുടെ ഒരുപിടി നല്ല സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. നിഖില്‍ സിദ്ധാര്‍ത്ഥ് നായകനാവുന്ന ‘കാര്‍ത്തികേയ 2 ‘ ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇത് കൂടാതെ നിഖില്‍ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രവുമുണ്ട്. കൂടാതെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമയാണ്.