സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിക്കുന്ന താരസുന്ദരിയാണ് അനുപമ പരമേശ്വരൻ. ഇപ്പോളിതാ, ബിഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ പാസ്സായിരിക്കുകയാണ്. എന്നാൽ ഇത് അനുപമയുടേതല്ല സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസൽട്ടിലാണ് അനുപമയുടെ ചിത്രം കടന്നു കൂടിയത്. അതേസമയം ഒരു വര്‍ഷം മുന്‍പു ഋഷികേശിനു പരീക്ഷാ ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു. തന്റെ അഡ്മിറ്റ് കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള പരാതികൾ ഋഷികേശ് അധികൃതർക്ക് നൽകിയിരുന്നു.
ഋഷികേശ് അന്നു പരാതിപ്പെട്ടപ്പോൾ പിഴവു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയതാണ്. പക്ഷേ, കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും അനുപമയുടെ ചിത്രംതന്നെയാണ് വന്നത്. സംഭവം വിവാദമായതോടെ ഇതേകുറിപ്പ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ആദ്യം സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ ഒരുപാട് വിഷമിച്ചു എന്നാണ് ആരാധകരുടെ വാദം. അനുപമ ഇനി സിനിമയിൽ ഉണ്ടാവില്ലേ എന്നായിരുന്നു അവരുടെ വിഷമം.