Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കലാസംവിധായകൻ സുരേഷ് ചാലിയത്തിന്റെ മരണത്തിന് കേസെടുക്കണം എന്ന ആവിശ്യവുമായി നടി അനുമോൾ

കഴിഞ്ഞ ദിവസങ്ങൾക്ക് മുൻപ് അദ്ധ്യാപകനും, ചിത്രകാരനും, ശില്പിയും, സിനിമ കലാസംവിധായകനുമായ സുരേഷ് ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെ നിരവധി ദുരൂഹതകൾ കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുകയുണ്ടായി. സുരേഷ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി പറയുന്നത്. സതാചാര ഗുണ്ടകളിൽ നിന്നും ഉണ്ടായ അപമാനമാണ് എന്നാണ്. എന്നാൽ ഇതുമായി ബന്ധപെട്ട് അന്യൂഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് നടി അനുമോൾ അന്യൂഷണാവിഷ്യപോസ്റ്റുമായി എത്തിയിയത്.

അനുമോളുടെ പോസ്റ്റ് ഇങ്ങനെ : മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറയിലെ അദ്ധ്യാപകനും, ചിത്രകാരനും, ശില്പിയും, സിനിമ കലാസംവിധായകനുമായ സുരേഷ് ചാലിയത്തിനെ 13-8-2021 ന് അദ്ദേഹം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഇരുപതോളം വരുന്ന ഗുണ്ടകൾ അമ്മയുടെയും മക്കളുടെയും മുമ്പിൽ വെച്ച് അസഭ്യം പറയുകയും മർദ്ദിച്ചവശനാക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അതിൽ വെച്ചും മർദിക്കുകയും ഫോൺ തട്ടിപ്പറിച്ച് കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു.

Advertisement. Scroll to continue reading.

അഭിമാനക്ഷതത്താലും ഇതിൽ മനംനൊന്തും സുരേഷ് ചാലിയത്ത് അന്ന് രാത്രി ജീവനൊടുക്കിയ വാർത്തയാണ് അറിയാൻ കഴിഞ്ഞത്. വലിയ ഭാവിയുള്ള ഒരു കലാകാരനാണ് വളരെ ചെറുപ്പത്തിൽ സദാചാര ഗുണ്ടകളുടെ അക്രമണത്തിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.ഇതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്.
ഇതിന് കാരണക്കാരയവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് തുടർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. സദാചാര ഗുണ്ടായിസത്തിനെ ഫലപ്രദമായി നേരിടാത്തതു കൊണ്ടാണ് ഇത് മാതിരിയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇനി ഒരാളും സദാചാര ക്രിമിനലുകളുടെ അക്രമണത്തിന് വിധേയരായിക്കൂടാ. പരമാവധി സുഹൃത്തുക്കൾ പേരെഴുതി ഷെയർ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സെലിബ്രിറ്റികളോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. അവരുടെ ചിത്രങ്ങളും മറ്റും സൂക്ഷിക്കാറുണ്ട് ഇവർ. ഇക്കൂട്ടത്തിൽ ഡ്രൈവർ ചേട്ടന്മാരാണ് അവരുടെ ആരാധന പരസ്യമായി പ്രകടിപ്പിക്കുന്നത്തിൽ മുന്നിൽ. ചിലർ അവരുടെ വണ്ടിയുടെ പേരുതന്നെ ഇഷ്ടതാരങ്ങളുടെതാകും....

സിനിമ വാർത്തകൾ

സിനിമാ താരങ്ങളെ ഒക്കെ ഏറെ ആരാധിക്കുന്നവരാണ് മലയാളികൾ. പ്രേത്യേകിച്ചു മലയാള സിനിമ താരങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകരും ഉണ്ട്. ഇഷ്‌ട താരങ്ങളുടെ പേരും ചിത്രവുമൊക്കെ ദേഹത്ത് പച്ച കുത്തി വരെ തങ്ങളുടെ ഇഷ്‌ട...

കേരള വാർത്തകൾ

ടെലിവിഷൻ പരമ്പരകളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ടമാർ പടാർ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അനുമോൾ ശ്രെദ്ധ നേടുന്നത്.സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് അനുമോൾ.അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ എസ് കാർത്തു...

കേരള വാർത്തകൾ

കാഞ്ചിയാറിൽ പ്രൈമറി സ്കൂൾ അദ്യാപികയായ അനുമോൾ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പേരുംകണ്ടത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .കൊലപാതകം ചെയ്ത രീതി ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു . ബിജെഷിനെതിരെ കട്ടപ്പന വനിതാ...

Advertisement