ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ,പ്രോഗ്രാമാണ് സ്റ്റാർ മാജിക്, ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളതും, ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് അവർ പറയുന്നത്, അത്രയേറെ ആളുകൾ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് സ്റാർ മാജിക്. നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്, സീരിയലുകളിൽ കൂടിയും സിനിമയിൽ കൂടിയും പ്രേക്ഷർക്ക് പരിചിതമായ താരങ്ങളാണ് അവർ, ഇവരുടെ പാട്ടും ബഹളവും സ്റ്റാർ മാജിക് ശെരിക്കും ഒരു ഉത്സവം പോലെ ആകാറുണ്ട്.പ്രമുഖ അവതാരക ആയ ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക. സ്റ്റാർ മാജിക്കിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് അനുമോൾ, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ അനുവിന്റെ പുതിയ ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ വെറും ചിത്രങ്ങളല്ല, നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അനുവിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം ഒരു യുവാവും ഉണ്ട്. ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയും ഫാന്‍സ് പേജുകളിലടക്കം വാര്‍ത്തയായുകയും ചെയ്തു. സാരിയിലും വെള്ള ഗൗണിലും സുന്ദരിയായി നില്‍ക്കുന്ന അനുമോള്‍ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

ഇതിനു പിന്നാലെ അനുമോളെ വിളിച്ചും ഇത്ര പെട്ടെന്ന് കല്യാണം കഴിഞ്ഞോ എന്താ അറിയിക്കാതിരുന്നത് എന്നും ചോദിച്ചിരുന്നു എന്നാണ് വിവരം. മാത്രമല്ല, വൈറലായ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.അനുമോള്‍ക്ക് എന്ത് പറ്റി, ഒളിച്ചോട്ടമായിരുന്നോ വരന്‍ എവിടുന്നാ എന്താണ് ജോലി എന്നു തുടങ്ങുന്നു കമന്റുകള്‍. എന്നാല്‍ സംഭവം വൈറലായതോടെ അനുമോള്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരും പേടിക്കേണ്ട, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഇത് വെറുമൊരു ഫോ്‌ട്ടോഷൂട്ട് മാത്രമാണ് താന്‍ ഉടനൊന്നും കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. മാത്രമല്ല, വിവാഹത്തിന് എല്ലാവരെയും വിളിക്കുമെന്നും താരം പറഞ്ഞു.