കാഞ്ചിയാറിൽ പ്രൈമറി സ്കൂൾ അദ്യാപികയായ അനുമോൾ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പേരുംകണ്ടത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .കൊലപാതകം ചെയ്ത രീതി ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു . ബിജെഷിനെതിരെ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് .

 

കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോൾ ബിജേഷ് കൊലപ്പെടുത്തിയത് . കൂടാതെ ആത്മഹത്യാ ആണെന്ന് വരുത്തി തീർക്കാൻ അനുമോളുടെ കൈത്തണ്ട മുറിക്കുകയും ചെയ്തു . സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ പിരിച്ച തുകയായ 10000 രൂപ ബിജേഷ് കൊണ്ട് പോയി ചെലവാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി . കൂടാതെ വനിതാ സെല്ലിൽ കൊടുത്ത പരാതിയെത്തുടർന്നും ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു .

 

രാത്രി ഒൻപത് മാണിയോട് കൂടി ഹാളിലെ കസേരയിൽ ഇരുന്ന അനുമോൾ ഇയാൾ കഴുത്തിൽ കിടന്ന ഷാൾ വളിച്ച മുറുക്കുകയും പിന്നോട് വെളിച്ചപപ്പോൾ അനുമോൾ തല ഇടിച്ചു നിലത്തു വീഴുകയും ചെയ്തു . അവിടുന്ന് ഷാളിൽ പിടിച്ച വലിച്ചിഴച്ചു റൂമിലേക്ക് കൊണ്ട് പോയി കട്ടിലിൽ കയറ്റി കിടത്തി . ഇതേസമയം 5 വയസ്സ് മാത്രം പ്രായമുള്ള മകൾ ഉറക്കമായിരുന്നു . പിന്നീട് ആത്മഹത്യാ ആണെന്ന് വരുത്തി തീർക്കാൻ ഇയാൾ അനുമോളുടെ കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു . ഇതേ ഷാൾ ജനൽകമ്പിയിൽ കുറുക്കി ഇയാൾ ആത്മഹത്യയ്ക്ക് സ്രെമിച്ചെങ്കിലും അത് വിഫലമായി . പിറ്റേന്ന് ഇയാൾ അനുമോൾ പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിൽ വെച്ച ശേഷം അനുമോളുടെ ഫോണും സ്വർണവുമായി പോകുകയായിരുന്നു . ഫോൺ മറ്റൊരാൾക്ക് വിറ്റു , കൂടാതെ സ്വർണം പണയപ്പെടുത്തി . 5 ദിവസത്തോളം തമിഴ് നാട്ടിലെ വന മേഖലയിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി ഇന്നലെ വൈകിട്ടോടെ പേരുംകണ്ടത്തെ വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്തി . ഇയാളെ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.