ഡോക്ടർ അനുജ ജോസഫ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ മരണപ്പെടുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അനുജ.നിങ്ങളുടെ അപ്പൻ വെള്ളികൊലുസു എത്ര പവൻ ആണെന്ന് ചോദിച്ചു കളിയാക്കി, ഞാനിതാ ആത്മഹത്യ ചെയ്യാൻ പോവുന്നു” കൊല്ലത്തു അടുത്തിടെ നടന്ന നവവധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വായിച്ച കാര്യമാണ് മേൽപ്പറഞ്ഞത്. സ്ത്രീധനത്തെ പ്രതി നടക്കുന്ന മരണമോരൊന്നും കേൾക്കുമ്പോൾ അറിയാതെ എങ്കിലും മനസ്സിൽ ഓർത്തു പോകുന്നു, ഇതിനു ഒരവസാനമില്ലേ, എത്രയൊക്കെ സംഭവങ്ങൾ നടന്നാലും സ്ത്രീധനമെന്ന നിലപാടിൽ മാറ്റമില്ലാതെ ഇന്നും തുടരുന്ന ഒരു വിഭാഗം, നമ്മുടെ പെൺകുട്ടികൾ ഇനിയെങ്കിലും സ്വന്തം ജീവൻ ആർക്കു വേണ്ടിയും ബലി കൊടുക്കാതിരിക്കുക,

നിങ്ങളെ അറിയാത്ത ഭർത്താവിനോ,അയാളുടെ വീട്ടുകാർക്കോ വേണ്ടി ജീവിതം നഷ്‌ടപ്പെടുത്തിയാൽ വിഡ്ഢിയാകുന്നത് നിങ്ങൾ മാത്രം, ബന്ധങ്ങളെ കേവലം cash /gold കൊണ്ടൊക്കെ വിലയിടുന്ന ജന്മങ്ങളുടെ നടുവിൽ നിന്നു തന്റേടത്തോടെ ഇറങ്ങി പോരുക, നട്ടെല്ലുള്ള ആൺപിള്ളേരും, സ്നേഹിക്കാൻ അറിയുന്ന വീട്ടുകാർക്കുമൊന്നും ക്ഷയം സംഭവിച്ചിട്ടില്ല ഈ നാട്ടിൽ, നിരന്തരമായ മാനസിക പീഡനം, ശരീരത്തിന് ഏല്പിക്കുന്ന മുറിവുകൾ ഇതൊക്കെ ഏറ്റു വാങ്ങി ആരോടും ഒന്നും പറയാതെ വിങ്ങിപ്പൊട്ടി ഒരു ദിവസം അങ്ങു ജീവിതം അവസാനിപ്പിക്കുന്ന മണ്ടത്തരം ഇനിയും ദയവു ചെയ്തു! “പെണ്ണേ നീ തീയാകണം നീ ഒറ്റക്കല്ല,

നിന്നെ സ്നേഹിക്കാൻ, നിന്റെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഇനിയും ഒരു ജ്വാല ബാക്കിയുണ്ട്” വിവാഹമാണ് ജീവിതത്തിന്റെ അവസാന വാക്കെന്ന ക്ളീഷേ ഡയലോഗ് ഒക്കെ എടുത്തു dustbin ലേക്കിട്ടു മുന്നോട്ടു നടക്കെന്റെ പിള്ളേരെ, ജീവിതത്തിൽ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്ന ഉയരങ്ങളെ കീഴടക്കുക, പിന്തിരിഞ്ഞു നടക്കേണ്ടവരല്ലെന്ന ബോധ്യത്തോടെ, കരുത്തോടെ മുന്നോട്ടേക്ക് നടക്കുക. ഇരുപതാം നൂറ്റാണ്ടിലെ കണ്ണീർ സീരിയൽ നായിക ആകാനൊന്നും നിൽക്കാതെ ജീവിതത്തിൽ തന്റേടത്തോടെ കയറി വാ മക്കളെ,

പാതി വഴിയിൽ യാത്ര നിർത്തേണ്ടവരല്ലെന്ന തിരിച്ചറിവോടെ. ഞാൻ ഭയങ്കര ഇമോഷണൽ ആണ്, പെട്ടെന്നു സങ്കടം വരുമെന്നൊക്ക പറഞ്ഞിരിക്കാതെ മാനസിക പക്വത നേടിയെടുക്കാൻ ശ്രമിക്കുക, പ്രശ്നങ്ങൾ വരുമ്പോൾ മരണമാണ് ഏക പോംവഴിയെന്ന ധാരണ ഒക്കെ കളയൂ, എന്റെ life മാത്രം എന്താ ഇങ്ങനെ, എനിക്കു മാത്രം വിഷമങ്ങൾ എന്നൊന്നും ചിന്തിച്ചിരിക്കാതെ ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കുക, അത്തരത്തിൽ ജീവിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റിലും. എന്നാണ് അനുജ പറയുന്നത്.
instagram follower kaufen