പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. വളരെ മികച്ച പ്രതികാരമാണ് താരത്തിന് അന്യ ഭാഷ സിനിമകളിൽ നിന്നും ലഭിച്ചത്. അടുത്തിടെ ക്രിക്കറ്റ് താരവുമായി അനുപമ പ്രണയത്തിലാണെന്നും, വിവാഹിതയാവാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയിരുന്നു, ഇതിനെതിരെ താരത്തിന്റെ അമ്മയും രംഗത്ത് എത്തിയിരുന്നു.

Anupama-Parameswaran.actres
ഇപ്പോള്‍ നടി പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആവുന്നത്. ബോര്‍ അടിക്കുമ്പോള്‍ താന്‍ എങ്ങിനെയൊക്കെ ആയിരിയ്ക്കും എന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ‘എനിക്ക് ബോര്‍ അടിച്ചാല്‍ ചുറ്റമുള്ളവരാണ് ഇര’ എന്ന ക്യാപ്ഷനോടെയാണ് അനു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പഠിച്ചുകൊണ്ടിരിയ്ക്കുന്ന അനുജനെ ശല്യം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിന് ടോം ആന്റ് ജെറിയുടെ പശ്ചാത്തല സംഗീതം കൂടെ ആവുമ്പോള്‍ ആണ് ചിരിയ്ക്ക് വഴിയൊരുക്കുന്നത്. ക്യൂട്ട് വീഡിയോയ്ക്ക് നാല് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. പേളി മാണി ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്.
