അനു ജോസഫ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്. ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി. ഇന്നും ആദ്യം നാളുകൾ പോലെത്തന്നെയാണ് അനു രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്കുള്ളിൽ.   എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ, എങ്ങിനെയാണ്  ഈ ബോഡി തടി വയ്ക്കാതെ  മെയ്ന്റയിൻ ചെയ്തു പോകുന്നത്  എന്ന് പലപ്പോഴും ആരാധകർ  അനുവിനോട് അതിശയത്തോട്ട്  ചോദിച്ചിട്ടുണ്ട്.

ഒരു വ്‌ളോഗർ കൂടിയായ അനു പ്രേക്ഷരുടെ സ്ഥിരം ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ. “കാലത്തു ഒരു ഗ്രീൻ ടീ കുടിച്ചുകൊണ്ടാണ് തന്റെ തുടക്കം എന്ന് പറയുകയാണ് അനു. പിന്നീട് മുട്ടയുടെ വെള്ള ഉപയോഗിച്ചുകൊണ്ട് ഓംലെറ്റ് ആണ് കഴിക്കുന്നത്.  പാലും മധുരവും ആണ് തടി കുറയാൻ ആദ്യം ഒഴിവാക്കേണ്ടത് എന്നും അനു പറയുന്നു. മുട്ട ഓംലെറ്റ് അടിക്കാനായി മഷ്‌റൂം, കുരുമുളക്, ചീസ്, തക്കാളി , സവാള എന്നിവയും ഒരു നുള്ള് ഉപ്പും ചേർക്കാം എന്നും അനു നിർദ്ദേശിച്ചു. എന്തൊക്കെ ആണെകിലും ടേസ്റ്റ് മുഖ്യം ആണല്ലോ എന്നും താരം പറയുന്നു.

ഉച്ചക്ക് താൻ സാലഡ് ആണ് കഴിക്കുന്നത്,. ജലാംശം കൂടുതലുള്ള കുക്കുംബറും, ക്യാരറ്റും ആണ് കഴിക്കുക.ഒപ്പം ചോറ് മുഴുവനായി ഒഴിവാക്കികൊണ്ട് ചപ്പാത്തിയുടെ കൂടെ ലീഫി വെജിറ്റബിൾ ഉൾപ്പെടുത്തണം. ചിലവ് ചുരുക്കിയ ഒരു ഹെൽത്തി പ്ലാൻ ആണ് താൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. നേന്ത്രപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ് എങ്കിലും അനീമിക് ആയ ആളുകൾ കഴിക്കുന്നതാകും കൂടുതൽ നല്ലത് എന്നും  അനു പറയുന്നു.