ആദ്യ തമിഴ് ചിത്രമായ  ‘പരംഗ് ജ്യോതി’ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ എത്തിയ നടി ആയിരുന്നു അൻസിബ ഹസ്സൻ. ‘ദൃശ്യം’എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആണ് താരത്തിന് പ്രേക്ഷകർക്ക്‌ കൂടുതൽ സുപരിചിതയായത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. എന്നാൽ തന്റെ ഇഷ്ട്ട കഥാപാത്രത്തെ കുറിച്ചും അത് നഷ്ട്ടപെട്ട കാരണത്തെ കുറിച്ചും വെളിപ്പെടുത്തി അൻസിബ. ജെ സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത് ചിത്രം ആയിരുന്നു ‘സെല്ലു ലോയിഡ് ‘ചിത്രത്തിത്തിലെ ചാന്ദിനി അവതരിപ്പിച്ച റോസി എന്ന കഥാപാത്രത്തെ ചെയ്യാൻ ആദ്യം അവസരം ലഭിച്ചത് എനിക്കായിരുന്നു. എന്നാൽ അവസാന നിമിഷം ആ സിനിമ എനിക്ക് നഷ്ട്ടപ്പെടുവായിരുന്നു അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്നായിരുന്നു എന്നും താരം പറയുന്നു.


തനിക്കു ആ കഥാപാത്രം എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് താരം പറയുന്നു. ആ സമയത്തു ഞാൻ കുട്ടി ആയിരുന്നു. കൂടാതെ ആ കഥാപാത്രം ചെയ്യാൻ വലിയ കണ്ണുകളും, ചുരുണ്ട മുടിയുള്ള പെൺകുട്ടിയെ ആണ് ആവശ്യം എന്നും കമൽ സാർ പറഞ്ഞു, അതിനു വേണ്ടി ഭാവനചേച്ചിയെയും നോക്കിയിരുന്നു അങ്ങനെ ഒരു കഥാപാത്രത്തെ കിട്ടിയില്ലെങ്കിൽ അൻസിബക്കു നൽകാം എന്നും പറഞ്ഞു.


എന്നാൽ അങ്ങനെ ഒരു കഥാപാത്രം വരുത്തില്ല എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അവസാന നിമിഷം ചാന്ദിനി എത്തിയിരുന്നു. അതെനിക്ക് വളരെ വലിയ സങ്കടം ഉണ്ടായി അൻസിബ പറയുന്നു. എന്നാൽ മറ്റൊരു സന്തോഷം ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകൾ ആയി അഭിനയിക്കാൻ സാധിച്ചത് തന്നെയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ താരത്തിന്റെ അവസാന ചിത്രം മമ്മൂട്ടി നായകനായ ‘സി ബി ഐ ഫൈവ് ദി ബ്രയിൻ’ ആണ്.