ദൃശ്യത്തിലെ അഞ്ജു ജോർജിനെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല, അതായത് നമ്മുടെയെല്ലാം പ്രിയങ്കരിയായ അൻസിബ ഹസനെ കൊണ്ടാണ് ഈ പറയുന്നത്‌കെട്ടോ, തന്റെ അഞ്ജു ജോർജ് എന്ന കഥാപാത്രത്തെ അൻസിബ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അൻസിബ ഹസൻ താരസംഘടനനായ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാവുകയാണ്


താരസംഘടനനായ അമ്മയിൽ പുരുഷാധിപത്യമില്ലെന്നാണ് അൻസിബ ഹസൻ പറഞ്ഞിരിക്കുന്നത്. അമ്മയിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്.ഇപ്പോഴത്തെ സമിതിയിൽ ശ്വേതാ മോനോൻ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആശ ശരത്തും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. താൻ അമ്മയുടെ പ്രവർത്തനത്തിൽ സംതൃപ്തയാണെന്നും അൻസിബ ഹസൻ പറഞ്ഞു.

ഡബ്ല്യൂസി ഇതുവരെ ക്ഷണിച്ചിട്ടില്ല, ഡബ്ല്യൂസിസിയെ തള്ളാനും കൊള്ളാനും തയ്യാറല്ലെ. താരസംഘടനയിൽ മാത്രമല്ല ലോകം മുഴുവൻ പുരുഷാധിപത്യം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ടെന്നും് അൻസിബ ഹസൻ പറഞ്ഞു.