കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’ ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.
മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.
പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ ഉള്ള രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും മുരളി ഗോപി പറഞ്ഞു. 2019 ലെ ഒരു ബിഗ്‌ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ പറയുന്നു.
