ഇപ്പോൾ മലയാള സിനിമ മക്കൾ മാഹാത്മ്യം എന്ന് പറയുന്നതുപോലെ സൂപർ സ്റ്റാറുകളുടെ മക്കളുടെ കാലഘട്ടം ആണല്ലോ കടന്നു വന്നിരിക്കുന്നത്. മോഹൻലാലിൻറെ മകൻ പ്രണവും, മമ്മൂട്ടിയുടെ മകനായ ദുൽക്കറും, ഹാസ്യ നടനായ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ അങ്ങനെ ഒരു താരനിര തന്നെ മലയാള സിനിമയിൽ ഉണ്ട്.ഹരിശ്രീ ഹാസ്യഭിനയം ആണെങ്കിൽ മകൻ അർജുൻ അശോകൻ അങ്ങനെ അല്ല, നടനായും, സ്വഭാവ നടനയായും ആണ് അർജുൻ ഇതുവരെയും ഉള്ള ചിത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ‘ഓർക്കൂട്ട് ഒരു ഓർമ്മകൂട്ട്’ എന്ന ചിത്രത്തിലൂടെ ആണ് അർജുൻ അഭിനയ രംഗത്തു എത്തിയത്. പിന്നീട് താരം ‘പറവ’ എന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തിയിരുന്നു. പിന്നീട് ഒരുപടി ചലിച്ചത്രങ്ങളുടെ ഭാഗമാകാൻ അർജുനനെ കഴിഞ്ഞു.


പ്രേക്ഷകരെ നിരാശപെടാത്ത അഭിനയം ആണ് അർജുൻ കാഴ്ച്ച വെച്ചിട്ടുള്ളത്. അഭിനയിച്ചിരിക്കുന്ന സമയത്താണ് അർജുൻ സോഫ്റ്റ് വെയർ എഞ്ചിനിയറായ നിഖിതയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവര്ക്കും തൻവി യെന്നൊരു മകളും കൂടിയുണ്ട്. ഇപോൾ താരം തന്റെ ജീവിതത്തിലെ മറ്റൊരു നേട്ടം കൈവരിച്ച സന്തോഷം ആരാധകരുമായി പങ്കു വെച്ച് എത്തിയിരിക്കുകയാണ്. യമഹ ആർ ഡി 350 സ്വന്തമാക്കിയിരിക്കുകയാണ് താരം. വാഹനത്തിന്റെ ചിത്രങ്ങളും അർജുൻ തന്റെ ഇസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരുന്നു.


തന്റെ സ്വപ്നങ്ങൾ സാക്ഷത്കരിച്ചു എന്ന അടികുറിപോടാണ് താരം ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. വാഹന പ്രമികളുടെ ഇഷ്ട്ടപെട്ട വാഹനം ആണ് യമഹ ആർ ഡി 350 . ആദ്യം ജപ്പാനിലും പിന്നീട് ഇന്ത്യയിലും നിർമ്മിച്ച വാഹനം ആണ് ഇത്. ഇതിന്റെ വില് ഒരു ലക്ഷത്തിനു മുകളിലാണ് . ഈ വണ്ടി താൻ ഒരുപാടു ആഗ്രഹച തായിരുന്നു അത് നേടിയ സന്തോഷത്തിലാണ് ഇപ്പോൾ താരം.