‘ട്വന്റി,ട്വന്റി’  എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിൽ അന്പതോളം താര നിരകൾ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് ‘വരാൽ’. അനൂപ് മേനോൻ, സണ്ണി വെയിൻ, പ്രകാശ് രാജ് എന്നി പ്രമുഖ നടന്മാരെ   കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ  സംവിധാനം ചെയ്യുന്ന രാഷ്ട്രീയ  ത്രില്ലർ ചിത്രം ആണ് ‘വരാൽ’.  ഈ ചിത്രത്തിന്റെ  റിലീസ് തീയതി ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്, അനൂപ് മേനോന്റെ ഈ ത്രില്ലർ ചിത്രം ഒക്ടോബര് 14  നെ തീയറ്ററുകളിൽ റിലീസിനെത്തുന്നു

ഈ ചിത്രം അനൂപ് മേനോൻ തിരക്കഥ എഴുതുന്ന സിനിമ ടൈം ആഡ്സ് നിർമിക്കുന്നു.ട്രിവാൻഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോൻ ഒരു ടൈം ആഡ്സ്  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു എന്നുള്ള ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ   എന്ന ഹാഷ്ടാഗോഡു കൂടിയുള്ള ചിത്രം ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ തന്നെ ആണ്.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദർ ആണ്  ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ്  ചിത്രത്തിന്റെ  പ്രൊജക്റ്റ് ഡിസൈനർ.  ഛായാഗ്രഹണം രവി ചന്ദ്രന്‍. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ,കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് വരാൽ എന്ന് അണിയറ പ്രവർത്തകരും പറയുന്നു.