മലയാളികളുടെ പ്രിയങ്കരിയായ നടി അന്ന  രാജൻ,അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയ മേഖലയിലേക്കുള്ള രംഗപ്രവേശം. ഇപ്പോൾ  താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കൊട്ടാരക്കരയിലുള്ള ഒരു ഷോറും ഉത്ഘാടനത്തിനെത്തിയ താരം വളരെ  ക്യൂട്ട് ലുക്കിലാണ് എത്തിയിരുന്നത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഉത്ഘാടനത്തിനെത്തിയ അന്നാ  രാജനെ  ആരധകർ പൊതിഞ്ഞിരുന്നു.

ആദ്യമായാണ് താൻ കൊട്ടാരക്കരയിൽ എത്തുന്നത് , ഇനിയും കൊല്ലം മുഴുവൻ കറങ്ങണം എന്നുണ്ടെന്നും താരം പറയുന്നു. അതുപോലെ ഉത്ഘാടന വേദയിൽ തന്റെ  ഇനിയും റിലീസ് ചെയ്യാനുള്ള സിനിമകളെ പറ്റിയും, അവ എല്ലാവരും കാണണമെന്നും ,സപ്പോർട്ട് ചെയ്യണമെന്നും അന്നാ  രാജൻ  ആവശ്യപ്പെട്ടു. താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘രണ്ട്’ ആയിരുന്നു.ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
അംഗമാലിഡയറീസ്  എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, വെളിപെടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുരരാജാ, സച്ചിൻ , അയ്യപ്പനും കോശിയും, രണ്ട്  എന്നിങ്ങനെ തുടങ്ങുന്ന ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിച്ചിരുന്നു.