നടി അഞ്ജലിയെ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ അപമാനിച്ച വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, സദസിൽ ബാലയ്യയുടെ അരികിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി , താരത്തിന് ലഭിക്കുന്ന പിന്തുണ അടക്കം ചർച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തിന് ശേഷമുള്ള നടി അഞ്ജലിയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റാണ് വൈറലാവുന്നത്. സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ബാലകൃഷ്ണയുടെ പ്രവര്‍ത്തിയില്‍ ഒരു അതൃപ്തിയും ഇല്ലെന്ന് പറയുകയാണ് നടി. ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഈവന്‍റിലെ ദൃശ്യം അടക്കമുള്ള ഒരു വീഡിയോ ഷെയര്‍ ചെയ്താണ് താരം തന്‍റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ബാലകൃഷ്ണയുടെ ആ പെരുമാറ്റത്തില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല, എന്നാണ് അഞ്ജലി പറയുന്നു, നന്ദമൂരി ബാലകൃഷ്ണയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ പോസ്റ്റ്, അതേസമയം നിരവധി സെലിബ്രിറ്റികൾ നന്ദമുരി ബാലകൃഷ്ണയ്ക്കെതിരെയും അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഹന്‍സല്‍ മെഹ്തയടക്കം ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്നാണ് ഹൻസൻ വിളിക്കുകയും ചെയ്തു.
നകുൽ മേത്തയും നന്ദമുരി ബാലകൃഷ്ണയെ വിമർശിച്ചിരുന്നു. എന്നാല്‍ അഞ്ചലിയുടെ പോസ്റ്റ് ഏറ്റെടുത്ത നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകര്‍ ആഘോഷിക്കുകയാണ്. വിമർശിച്ചവർക്കുള്ള മറുപടിയാണ് ഈ പോസ്‌റ്റെന്ന് പറഞ്ഞാണ് അഞ്ജലിയുടെ ഈ പോസ്റ്റ,എന്നാല്‍ ഇത്രയും ഗൗരവമേറിയ വിഷയത്തെ നിസ്സാരവത്കരിച്ചതില്‍ അഞ്ജലിയ്ക്ക് എതിരെ രംഗത്തെത്തിയവരുമുണ്ട്. തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന നടി കൂടിയാണ് അഞ്ജലി. ഇത്രയും സീനിയര്‍ നടിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റമാണ് വ്യാപക വിമര്‍ശനത്തിന് കാരണായിരിക്കുന്നത്. നിരവധി പേരാണ് ബാലകൃഷ്ണ സ്ത്രീവിരുദ്ധനാണെന്ന് ചൂണ്ടിക്കാണിച്ചത്. മാത്രമല്ല നന്ദമുരി ബാലകൃഷ്ണ അഞ്ജലിയെ തള്ളുന്ന സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് പറയുന്നത്. ടിഡിപിയുടെ നേതാവ് കൂടിയാണ് ബാലകൃഷ്ണ. എന്നാല്‍ ബാലകൃഷ്ണ ഇരിക്കുന്നതിന്റെ സമീപത്തായി കുപ്പിയില്‍ മദ്യം ഉണ്ടായിരുന്നുവെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.വേദിയില്‍ വെച്ച് ബാലകൃഷ്ണ മദ്യപിച്ചതിന് ശേഷമായിരിക്കും അഞ്ജലിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്.