Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്തിനാ അനു നീ ഈ കടുങ്കയി ചെയ്തേ മോളെ നീ ശെരിക്കുമൊരു ഇൻസ്പിറേഷൻ ഫൈറ്ററും ആയിരുന്നു

കഴിഞ്ഞ ദിവസം മരണപ്പെട്ട ട്രാൻസ്‌ജെൻഡർ യുവതിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്, ഇപ്പോൾ അനന്യയുടെ മരണത്തിൽ തന്റെ വേദന പങ്കിട്ടിരിക്കുകയാണ് നടി അഞ്ജലി അമീർ, എന്തിനാ അനു നീ ഈ കടുങ്കയി ചെയ്തേ മോളെ നീ ശെരിക്കുമൊരു ഇൻസ്പിറേഷൻ ഫൈറ്ററും ആയിരുന്നു ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ RIP  എന്നാണ് അഞ്ജലി കുറിച്ചത്, അനന്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് അഞ്ജലി തന്റെ വേദന പങ്കിട്ടത്.

അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍  ആണ് കണ്ടത്തിയത്, റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Advertisement. Scroll to continue reading.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ പാർട്ടി നേതാക്കൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പിൽ പിന്മാറുകയായിരുന്നു

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത് എന്ന്  എല്ലാവര്ക്കും അറിയാവുന്നതാണല്ലോ . മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമ പ്രവേശനം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍  ശ്രദ്ധിക്കപ്പെട്ട ഒരു...

Advertisement