ബിഗ്ബോസിലൂടെയെത്തി, ഇപ്പോൾ ബിഗ് സ്ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്. സോഷ്യൽ മീഡിയയിൽ സജീവം ആയ ആഞ്ജലി മിക്കപ്പോഴും പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്ക് എതിരെ സൈബർ അറ്റാക്ക് ഉണ്ടാകാറുണ്ട്.കടുത്ത ഭാഷയിൽ ഉള്ള വിമര്‍ശനങ്ങള്‍ക്ക് അഞ്ജലി നൽകുന്ന മറുപടിയും, ശ്രദ്ധ നേടാറുണ്ട്. അഞ്ജലി രാം സംവിധാനം ചെയ്ത പേരൻപിൽ കൂടിയാണ് താരം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, ഇപ്പോൾ തന്റെ യാത്രകളെ കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആളാണ് ശ്രദ്ധ നേടുന്നത്, അഞ്ജലി പറയുന്നത് ഇങ്ങനെ, എന്റെ യാത്രകളെല്ലാം ഷോപ്പിങ്ങിനു വേണ്ടിയാണെന്നു പറഞ്ഞാലും കുഴപ്പമില്ല.
എവിടെപ്പോയാലും എന്തെങ്കിലുമൊക്കെ വാങ്ങുക എന്നത് എന്റെ ഹോബിയാണ്. ചില സ്ഥലങ്ങളില്‍ നമുക്ക് വലിയ ഷോപ്പിങ് നടത്താനുള്ളതൊന്നും ഉണ്ടാകില്ല. അങ്ങനെയുള്ളപ്പോള്‍ അവിടെ എന്തുകിട്ടുന്നോ അത് വാങ്ങിപ്പോരും. എന്നാൽ തനിക്ക് തനിച്ചുപോകാൻ ഇഷ്ട്ടമില്ലന്നും അതിനുള്ള കാരണവും അഞ്ജലി പറഞ്ഞു. ഏറ്റവും അടുപ്പമുള്ളവരോടൊപ്പമുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഒറ്റയ്ക്ക് യാത്ര നടത്താന്‍ താല്പര്യമില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഒന്ന്, ഞാന്‍ പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാണ് എന്നും താരം വ്യക്തമാക്കി. പേരന്‍പിലൂടെ മമ്മൂട്ടിയുടെ നായികയായും ശ്രദ്ധേയയായ താരം കൂടിയാണ് അഞ്ജലി. തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പറയുന്നതിന്റെയും ത്രില്ലിലാണ് ഇപ്പോൾ താരം.