സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി.ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘ബാഡ് ആസ്’ എന്ന ഗാനത്തിന്റെ 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ലിറിക്കൽ വീഡിയോ ആണ് റിലീസായത്. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഈ ​ഗാനം. വിജയിയുടെ കഥാപാത്രം എന്താണ് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ​ ​ഗാനം. ഒക്ടോബർ 19 നു ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്റെ ഗ്ലിമ്ബ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. വീഡിയോ പുറത്തു വിട്ടു 12  മണിക്കൂർ പിന്നിട്ടപ്പോഴേക്കും എട്ടു  ദശലക്ഷത്തോളം ആളുകൾ ആണ് കണ്ടു കഴിഞ്ഞത്.  വിഷ്ണു ഇടവൻ രചിച്ച വരികൾക്ക്  സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്. വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രാണ് ലിയോ എന്നതും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. തൃഷയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്.അതേസമയം, സെപ്റ്റംബര്‍ 30ന് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഷോയ്ക്കുള്ള പാസിനായി നിരവധി പേരാണ് എത്തുന്നതെന്നും സുരക്ഷാപ്രശ്നം കടക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

ഇതോടെ സ്വദസിദ്ധമായ ശൈലിയിലുള്ള ദളപതിയുടെ സ്പീച്ച് കേൾക്കാൻ സാധിക്കില്ലല്ലോ എന്ന നിരാശയിൽ ആണ് ആരാധകർ. ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയുണ്ടായ രജനികാന്തിന്റെ കാക്ക പരുന്ത് പരാമർശങ്ങൾക്ക് മറുപടി നൽകുമെന്നും വിജയ് ആരാധകർ പ്രതീക്ഷിച്ചു.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്.തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ദളപതി 68ന്‍റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് വിവരം.  വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം തുടങ്ങുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന്‍റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നത്.