മോഹൻലാൽ ആരാധകരുടെ കുറച്ചു നാളത്തെ ആഗ്രഹം ആയിരുന്നു മോഹൻ ലാൽ സിനിമയിൽ അനിരുദ്ധ് രവി ചന്ദർ സംഗീതസംവിധാനം ചെയ്യുന്നത്. അനിരുദ്ധ് തന്നെ ഈ കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. ആ വെളിപ്പെടുത്തലുകൾ കൊണ്ടുമാവാം മോഹൻലാൽ ആരധകർ ഈ ഒരു കോംബോ ആഗ്രഹിച്ചതും. ഇങ്ങനെ ഒരു ആഗ്രഹം നടന്നു കഴിഞ്ഞാൽ സംഭവം കിടിലൻ എന്നും പറയുന്നു. എന്നാൽ ഇപ്പോൾ അത് സാദ്ധ്യം ആകുന്നു എന്നാണ് റിപ്പോർട്ട്.


അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ആദ്യ മലയാള ചലച്ചിത്രം പൃഥ്വിരാജ് നായകനായും, സംവിധായകനുമായ ‘ടൈസർ’ എന്ന ചിത്രം ആകുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് എന്നാൽ അതുപോലെ മോഹൻലാൽ നായകനായ ‘എമ്പുരാൻ’എന്ന ചിത്രത്തിലും അനിരുദ്ധ് സംഗീതംനിർവഹിക്കുന്നു എന്നൊരു വാർത്തയും വരുന്നുണ്ട്. വിക്രം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പ്രോഗ്രാമിൽ എത്തിയപ്പോളാണ് അനിരുദ്ധ് പറഞ്ഞത് താൻ മലയാളത്തിൽ നല്ല ഒരു ചിത്രത്തിൽ സംഗീതം ചെയ്യുമെന്നും അത് അടുത്ത വര്ഷം തന്നെയുണ്ടാകുമെന്നും.


ഇപ്പോൾ താരം തമിഴകത്തിൻ സ്റ്റയിൽ മന്നൻ രജനി കാന്ത് അഭിനയിക്കുന്ന നെൽസൺ ചിത്രത്തിന്റെ തിരക്കിലാണ് അനിരുദ്ധ്. ഇപ്പോൾ വമ്പൻ പ്രൊജെക്ടുകളുടെ തിരക്കിലാണ് താരം. എങ്കിലും തന്റെ ആഗ്രഹം മലയാളത്തിലെ ഒരു ചിത്രത്തിൽ വർക്ക് ചെയ്യണം എന്നാണ് അത് ഇപ്പോൾ സഫലീകരിക്കുമെന്നും അനിരുദ്ധ് പറയുന്നു. തമിഴ് സിനിമകളിൽ ആണ് കൂടുതൽ സംഗീതം നിർവഹിച്ചിട്ടുള്ളെങ്കിലും അനിരുദ്ധിന്റെ പാട്ടുകൾ കേരളത്തിലും ഹിറ്റുകൾ ആണ്.