Connect with us

സിനിമ വാർത്തകൾ

ആരെന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല, അതൊക്കെ ഓർത്ത് വിഷമിക്കാൻ ഉള്ളതല്ല എന്റെ ജീവിതം

Published

on

ബാലതാരമായി എത്തി നായിക പദവിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ, മമ്മൂട്ടി ,തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, വളരെ മികച്ച പിന്തുണയാണ് അനിഖക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.

ഇപ്പോൾ തന്റെ വസ്ത്രത്തെ കുറിച്ചും തന്നെ വിമര്ശിക്കുന്നതിനെ കുറിച്ചും പറയുകയാണ് താരം, തനിക്കെതിരെ വരുന്ന വിമര്ശങ്ങള്ക് താൻ ചെവി കൊടുക്കാറില്ല എന്നാണ് താരം പറയുന്നത്, പറയുന്നവർ പറയട്ടെ, അതോർത്ത് വിഷമിച്ചിരിക്കാൻ ഉള്ളതല്ല എന്റെ ജീവിതം എന്നാണ് അനിഖ പറയുന്നത്.  വസ്ത്രങ്ങളെല്ലാം ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ചെറുപ്പത്തിൽ അമ്മയായിരുന്നു എനിക്കു വേണ്ടതെല്ലാം വാങ്ങിയിരുന്നത്. എനിക്ക് ചേരുമെന്ന് അമ്മയ്ക്ക് തോന്നുന്നത് വാങ്ങുമായിരുന്നു.

പക്ഷേ ഇപ്പോൾ എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. അമ്മയോട് സെലക്‌ഷൻ നന്നായോ എന്നു ചോദിക്കും. എന്നാലും അവസാനം എനിക്ക് ഇഷ്ടപ്പെടുന്നതേ വാങ്ങാറുള്ളൂ.തയ്പ്പിക്കുക വളരെ കുറവാണ്. കാഷ്വൽവെയർ എല്ലാം വാങ്ങുകയാണ് ചെയ്യുന്നത്. എന്തെങ്കിലും സ്പെഷൽ ആഘോഷങ്ങൾക്കോ, ഇവന്റിനോ ഒക്കെയാണെങ്കിൽ എനിക്ക് ചേരുന്ന വിധത്തിൽ ഡ്രസ്സ് തയ്പ്പിച്ചെടുക്കും. അമ്മയ്ക്ക് ടെയ്‌ലറിങ് അറിയാം. അതുകൊണ്ട് അമ്മയും ചിലപ്പോൾ എനിക്ക് വേണ്ടി ഡ്രസ്സ് ഡിസൈൻ ചെയ്യാറുണ്ട്. എന്നാണ് അനിഖ പറയുന്നത്.

Advertisement

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending