മലയാള സിനിമയിൽ ബാലതാരമായി എത്തി ഇപ്പോൾ  തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നായിക ആണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ താരം മലയാള ചിത്രത്തിലൂടെ ഒരു നായികാ ആകാൻ തുടക്കം കുറിക്കുകയാണ്. ആൽഫ്രെഡ്  ഡി സാമുവൽ സംവിധാനം ചെയ്യുന്ന  ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിൽ ആണ് അനിഖ നായിക ആയി എത്തുന്നത്. സിനിമയുടെ പൂജ ചടങ്ങിന് ഒരു ക്യൂട്ട് ലുക്കിൽ ആണ് അനിഖ എത്തിയിരുന്നത്.

ഈ ചിത്രം നിർമിക്കുന്നത് ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ ൻ  ആണ്, സിനിമയുടെ പൂജ ചടങ്ങിൽ ലെന, അനിഖ,  സംവിധായകനായ ആൽഫ്രഡ്‌ എനിവരും പങ്കെടുത്തിരുന്നു. മെൽവിൻ ജി  ബാബു, ജോണി ആന്റണി, മുകേഷ് ,ശ്രീകാന്ത് മുരളി, വിജയൻ രാഘവൻ, ലെന, മഞ്ജു പിള്ള, നന്ദു, ശ്യാമപ്രസാദ്, ഫക്രു,ഋതു  എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.


ചീഫ് അസ്സോസിയേറ്റ് അജിത് വേലായുധൻ, മ്യൂസിക് ഷാൻ റഹ്‌മാൻ, ക്യാമറ അൻസാർ ഷാ, എഡിറ്റർ ലിജോ പോൾ, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, മേക്അപ്പ് റോണി വെള്ളത്തൂവൽ, എക്സ് ക്യൂട്ടീവ്  പ്രൊഡ്യൂസർ വിനോദ്, ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തികുന്നു. ജയറാം നായകനായ കഥ തുടരുന്നു  എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിഖ  ബാലതാരമായി മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് സിനിമയിലും തന്റേതായ അഭിനയ ശൈലി തുടർന്നു കൊണ്ട് പോയിരുന്നു.