മലയാള സിനിമയുടെ അഭിമാനം എന്ന് പറയുന്ന മഹാ നടൻ ആണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പേർസണൽ ഫോട്ടോഗ്രാഫ്രറും,  സംവിധയകനും ആണ് അനീഷ് ഉപാസന, ഇപ്പോൾ മോഹൻലാലിനെ കുറിച്ച് അനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാൽ വളരെ ചെറിയ കുട്ടികളെ പോലെയാണ്  പെരുമാറുന്നത് അനീഷ് പറയുന്നു. ലാൽ സാറിന്റെ പെരുമാറ്റം കണ്ടാൽ നമ്മൾക്ക് തോന്നും അദ്ദേഹം വളരെ ചെറിയ കുട്ടി ആണെന്ന് അനീഷ് പറയുന്നു.

അദ്ദേഹം പോണ വഴിക്കു ഒരു ചവിട്ടൊക്കെ കൊടുത്തിട്ട് പോകും. അല്ലെങ്കിൽ കൈ പൊക്കി ഇടിക്കാൻ പോകും. ഒരു പോക്ക് പോണതാണ്. ആ പോക്കിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തിട്ട് പോകും, അല്ലാതെ ഞാൻ വലിയ ഒരു നടൻ എന്നുള്ള ഭാവത്തിൽ അല്ല പോകുന്നത്. അദ്ദേഹത്തിന്റെ കൗണ്ടർ ഒക്കെ വളരെ നല്ലതാണ്. അദ്ദേഹം എന്നെ ഷൂട്ടിങ്ങിനായി വീട്ടിലേക്ക് വിളിച്ചു എന്നാൽ എനിക്ക് താമസിച്ചു മാത്രമാണ് ചെല്ലാൻ പറ്റിയത്. ഞാൻ ശരിക്കും വിളിച്ചു ചോദിച്ചു അദ്ദേഹത്തിന്റെ മൂട് എങ്ങനെയുണ്ട്.
എന്നാൽ അവർ പറഞ്ഞത് അദ്ദേഹത്തിന്റെ മൂട് എന്താണെന്നു മനസിലാകുന്നില്ല,എന്നാൽ അദ്ദേഹം വെയിറ്റ് ചെയ്യ്തു നില്കുകയാണ്. ഞാൻ അവിടെ ചെന്നപ്പോൾ മുണ്ടു ഉടുത്തു നല്ല തമ്പ്രാൻ വേഷത്തിൽ നില്കുന്നു ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു സോറി  സാർ ഞാൻ അല്പം താമസിച്ചു പോയി കാരണം ഞാൻ ഒന്ന് വഴി തെറ്റി പോയി അപ്പോൾ അദ്ദേഹം ഒരു കൗണ്ടർ അടി ഈ പ്രായത്തിലാണോ വഴി തെറ്റൽ, അദ്ദേഹം അങ്ങനൊരു തമാശ പറഞ്ഞു കൊണ്ട് ചിരിച്ചതേയുള്ളു അനീഷ് പറയുന്നു.