മലയാളത്തിന്റെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവ് രവീന്ദ്രൻ മരണപ്പെട്ടതിന്റെ വിഷമത്തിൽ ആണ് എല്ലാവരും, ഇപ്പോൾ രവീന്ദരനെക്കുറിച്ച് അനീഷ് ദേവ് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ആരുടെയും പ്രാർത്ഥനകൾ ഈശ്വരൻ കേട്ടില്ല.രവി uncle നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടാവും, അത് കൊണ്ട് നേരത്തെ കൊണ്ട് പോയി ഇനി ആത്മവിനായുള്ള പ്രാർത്ഥന മാത്രം ഇത്പോലെ ചിരിച്ച് മാത്രമേ കണ്ടിട്ടുള്ളൂ ഈ ചിരിക്കുന്ന മുഖം അത് എന്നും മനസ്സിൽ ഉണ്ടാകും. ‘

ചെന്നൈയിൽ പോകുമ്പോഴൊക്കെ അറിഞ്ഞാൽ വീട്ടിലേക്ക് വന്നിട്ടേ പോകാവുന്നും ചെന്ന് കഴിഞ്ഞാൽ തിരികെ വരുന്നത് വരെ മുഴുവൻ സമയവും ഒപ്പം ഒരു അച്ഛന്റെ സ്നേഹവും തന്ന് ഒപ്പം ഉണ്ടാകും,ഭാര്യയെയും Sreeja Ravi ആന്റി യെയും മകളെയും Raveena Ravi ഇത്രയേറെ സ്നേഹിക്കുന്ന അവർക്ക് വേണ്ടി ജീവിച്ച ഒരു അച്ഛൻ,കാണാൻ വരില്ല കാരണം ഉറങ്ങിക്കിടക്കുന്ന മുഖം കാണണ്ട എന്നും ചിരിച്ച് കൊണ്ട് മോനെ എന്ന് വിളിച്ച് കാണുന്ന ആ മുഖം മതി മനസ്സിൽ. Uncle ഇനി ഇല്ല എന്ന് ചിന്തിക്കാനും വയ്യ, പക്ഷേ ഇനി ചെന്നൈയിൽ വരുമ്പോൾ അവിടെ ഒരുപാട് മിസ്സ്‌ ചെയ്യുന്നതും uncle ന്റെ സ്നേഹത്തോടെയുള്ള വിളികൾ ആയിരിക്കും. ഒരുപാട് സ്നേഹം തന്നിട്ട് ആണല്ലോ പോയത്. അത് അത് പോലെ മനസ്സിൽ ഉണ്ടാകും എന്നാണ് അനീഷ് ദേവ് കുറിച്ചത്.