വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ താരം പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്.നല്ല സിനിമകള്‍ നോക്കി ചെയ്യുന്നത് കൊണ്ടാണ് താന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തതെന്നും ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുക എന്നത് ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ ഇവിടെ പറയുന്നുണ്ട്.എന്നാൽ ആയിരത്തില്‍ ഒരുവന്‍ പോലെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.വര്‍ഷത്തില്‍ അഞ്ച് സിനിമയേലും ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ.

നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെയും സംഭവിക്കാറുണ്ട്. അതെല്ലാം നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഞാന്‍ മാത്രമല്ല, എന്നെ പോലെ നിരവധി പെണ്‍കുട്ടികളുണ്ട്.എന്നാൽ ഇപ്പോൾ 23 വയസുള്ള പെണ്‍കുട്ടികള്‍ക്ക് വരെ തുടക്കത്തില്‍ തന്നെ നായികാ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.പിന്നണി ഗായികയായി സിനിമ രംഗത്ത് പ്രവേശിച്ച ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു.അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായികയായി ആൻഡ്രിയ ജെർമിയ മാറി. ചിത്രത്തിൽ ഫഹദിന്റെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ചവച്ചത്.ഒരു മലയാളം ഫിലിം സെറ്റിലേക്ക് പോയാൽ ഡയറക്ടർ ഉണ്ടാകും. കൂടെ സ്ക്രിപ്റ്റ് റൈറ്ററും ഉണ്ടാകും. ഷൂട്ടിങ്ങിന് ദിവസവും അവരും വരും. അവരും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഒരു നായിക എന്ന നിലയിൽ ആൻഡ്രിയ.