ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ പ്രധാന വേഷത്തിൽ കൂടി അനശ്വര ജനശ്രദ്ധ പിടിച്ച് പറ്റി, അനശ്വരയെ തേടി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വരുന്നത്. പിന്നീട് ആദ്യ രാത്രി എന്ന സിനിമയിൽ നായികയായി അനശ്വര എത്തി, താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്, തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ അനശ്വര പങ്കുവെക്കാറുണ്ട്, അവ ഏറെ ശ്രദ്ധ നേടാറുമുണ്ട്.

തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താരം പങ്കുവെക്കാറുണ്ട്, എന്തും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് അനശ്വര അതുകൊണ്ട് തന്നെ നിരവധി ട്രോളുകൾ അനശ്വരക്ക് കിട്ടാറുണ്ട്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറെ സജീവമായ താരം ലോക് ഡൗൺ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും അത് തന്റെ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താൻ തിരിച്ചുവരവിന് ഒരുങ്ങുന്നു എന്ന സൂചനയാണ് അനശ്വര നൽകുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. തീർത്തും പുതിയ ഒരു മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. ഇട്സ് മി എഗൈൻ എന്ന കുറിപ്പോടെ അനശ്വര ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് അനശ്വര.ഒരു ഇടവേളയ്ക്കുശേഷമാണ് തൻറെ പുതിയ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത്.

instagram volgers kopen