മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് അനാർക്കലി മരക്കാർ,നിരവധി ആരാധകരാണ് അനാർക്കലിക്ക് ഇപ്പോൾ ഉള്ളത്, വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള താരമാണ്. ശക്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ താരം കാട്ടാറുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രശംസനീയമാണ്. മറയേതുമില്ലാതെ സംസാരിക്കുന്നതിനാൽ തന്നെ താരത്തിൻ്റെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ട്രോളൻമാരുടെ സ്ഥിരം ഇര കൂടിയാണ് അനാർക്കലി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്

ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് ആസിഫ് അലി നായകനായ മന്ദാരത്തിലൂടെയാണ് അനാർക്കലി മലയാള സിനിമയിൽ നായികയായി എത്തിയത്. പാർവതി പ്രധാന വേഷത്തിൽ എത്തിയ ‘ഉയരെ’യിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ് അനാർക്കലി. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ഞൊടിയിടലിലാണ് വൈറലാകാറുള്ളത്.സോഷ്യൽ മീഡിയയിൽ സ്ത്രീ താരങ്ങൾ നേരിടുന്ന സദാചാരത്തിനെതിരെ പലതവണ എതിർത്ത് നിന്നു ചോദിക്കുകയും ചെയ്ത താരമാണ് അനാർക്കലി

ഇപ്പോൾ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം, രണ്ടര മാസം കൊണ്ട് തന്റെ വണ്ണം കുറച്ച് കൂടുതൽ സുന്ദരി ആയി എന്നാണ് താരം പറയുന്നത്.